+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ത്താം വാ​ർ​ഷി​കം സ​മാ​പ​ന​സ​മ്മേ​ള​നം മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും

മെ​ൽ​ബ​ൺ: സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക​മാ​യ സ​മാ​പ​ന സ​മ്മേ​ള​നം കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ അ​ഭി​വ​ന്ദ്യ മാ​ർ ജോ​സ
പ​ത്താം വാ​ർ​ഷി​കം സ​മാ​പ​ന​സ​മ്മേ​ള​നം മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും
മെ​ൽ​ബ​ൺ: സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക​മാ​യ സ​മാ​പ​ന സ​മ്മേ​ള​നം കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ അ​ഭി​വ​ന്ദ്യ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കോ​ട്ട​യം എംപി തോ​മ​സ് ചാ​ഴി​കാ​ട​ൻ മു​ഖ്യാ​ഥി​തി ആ​യി​രി​ക്കും. കെ​സി​വൈ​എ​ൽ കോ​ട്ട​യം അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ലി​ബി​ൻ ജോ​സ് പാ​റ​യി​ൽ ആ​ശം​സ​ക​ൾ അ​റി​യി​ച്ച് സം​സാ​രി​ക്കും.

മെ​ൽ​ബ​ൺ സ്പ്രിം​ഗ്വെ​യി​ൽ ടൗ​ൺ ഹാ​ളി​ൽ വ​ച്ച് ശ​നി​യാ​ഴ്ച​യാ​ണ് പ​ത്താം വാ​ർ​ഷി​കം സ​മാ​പ​ന സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്നേ​ദി​വ​സം മൂ​ന്നി​ന് അ​ഭി​വ​ന്ദ്യ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷ​പൂ​ർ​വ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യോ​ടു​കൂ​ടി സ​മാ​പ​ന സ​മ്മേ​ള​ന പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.

അ​ന്നേ​ദി​വ​സം ഇ​ട​വ​കാം​ഗ​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ ക​ലാ​സ​ന്ധ്യ​യും ദൃ​ശ്യാ​വി​ഷ്ക്കാ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഇ​ട​വ​ക​ത​ല​ത്തി​ൽ മാ​സ​ങ്ങ​ളാ​യി ഈ ​വ​ർ​ണ​ശ​ബ​ള​മാ​യ ക​ലാ​സ​ന്ധ്യ​ക്ക് വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

സ​മാ​പ​ന സ​മ്മേ​ള​ന​മ​ധ്യേ ഈ ​ഇ​ട​വ​ക​യു​ടെ വ​ള​ർ​ച്ച​യ്ക്കാ​യി നി​സ്വാ​ർ​ഥ​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ൽ​മാ​യ നേ​തൃ​ത്വ​ങ്ങ​ളെ ആ​ദ​രി​ക്കു​ക​യും ഇ​ട​വ​കാം​ഗ​ങ്ങ​ൾ, പ്ര​വ​ർ​ത്ത​നാ​നി​ർ​ഭ​ര​രാ​യി എ​ഴു​തി​പൂ​ർ​ത്തീ​ക​രി​ച്ച ബൈ​ബി​ൾ കെെ ​എ​ഴു​ത്തു​പ്ര​തി​യു​ടെ പ്ര​കാ​ശ​ന​വും പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കു​ന്ന സ്മ​ര​ണി​ക സു​വ​നീ​ർ പ്ര​കാ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും.

അ​തോ​ടൊ​പ്പം ത​ന്നെ, ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു കി​ഡ്സ് കാ​ർ​ണി​വ​ൽ ത​ന്നെ അ​ണി​യി​ച്ചൊ​രു​ക്കു​ന്നു​ണ്ട്. പോ​പ്കോ​ൺ കോ​ർ​ണ​ർ, ഫെ​യ​റി ഫ്ലോ​സ്, ബ​ലൂ​ൺ ഗാ​ല​റി തു​ട​ങ്ങി​യ വ്യ​ത്യ​സ്ത​മാ​യ വേ​ദി​ക​ളും സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​നോ​ടൊ​പ്പം അ​ണി​യ​റ​യി​ൽ ഒ​രു​ക്കു​ന്നു​ണ്ട്.

കൂ​ടാ​തെ ന​മ്മു​ടെ നാ​ടി​ന്‍റെ​യും പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ​യും ഗൃ​ഹാ​തു​ര​ത്വം വി​ളി​ച്ചോ​തു​ന്ന സ്വാ​ദി​ഷ്ട​മാ​യ രു​ചി ആ​സ്വ​ദി​ക്കു​വാ​നാ​യി സ്നേ​ഹ​വി​രു​ന്ന് നാ​ട​ൻ ഭ​ക്ഷ​ണ​ശാ​ല​യും അ​ണി​യി​ച്ചൊ​രു​ക്കു​ന്നു​ണ്ട്.

സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​വാ​നാ​യി എ​ല്ലാ​വ​രെ​യും സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യുന്നതാ‌യി ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ഭി​ലാ​ഷ് ക​ണ്ണാ​മ്പ​ടം, പ​ത്താം വാ​ർ​ഷി​കം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​നോ​യ് മ​ഞ്ഞാ​ങ്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.