നയൻതാരയ്ക്കും ഭർത്താവ് വിഗ്നേഷ് ശിവനുമൊപ്പം ക്ഷേത്രദർശനം നടത്തി ഷാരുഖ് ഖാനും മകൾ സുഹാനയും.
തിരുപ്പതിയിലെ ക്ഷേത്രത്തിലാണ് ദർശനത്തിനായി താരങ്ങൾ എത്തിയത്. റിലീസിനൊരുങ്ങുന്ന ജവാൻ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട് ഷാരുഖ് ചെന്നൈയിൽ എത്തിയിരുന്നു. തുടർന്നാണ് താരം കുടുംബസമേതം ക്ഷേത്രദർശനത്തിനെത്തിയത്.
അറ്റ്ലി സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ‘ജവാൻ’. ചിത്രം സെപ്റ്റംബർ ഏഴിനാണ് റിലീസിനെത്തുന്നത്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.
വിജയ് സേതുപതി, പ്രിയാമണി, യോഗി ബാബു, ജാഫർ സാദിഖ് എന്നിവരാണ് മറ്റ് താരങ്ങൾ. സംഗീതം അനിരുദ്ധ്. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം.