+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നു​ഷ്ക ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ; ആ​വേ​ശ​ത്തോ​ടെ ആ​രാ​ധ​ക​ർ

മ​ല​യാ​ള സി​നി​മ​യി​ലെ അ​പ്ക​മിം​ഗ് റി​ലീ​സു​ക​ളി​ല്‍ പ്രേ​ക്ഷ​ക​ര്‍​ക്കി​ട​യി​ല്‍ ഏ​റെ കാ​ത്തി​രി​പ്പ് ഉ​യ​ര്‍​ത്തി​യി​ട്ടു​ള്ള ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ക​ത്ത​നാ​ര്‍. ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി റോ​
അ​നു​ഷ്ക ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ; ആ​വേ​ശ​ത്തോ​ടെ ആ​രാ​ധ​ക​ർ

മ​ല​യാ​ള സി​നി​മ​യി​ലെ അ​പ്ക​മിം​ഗ് റി​ലീ​സു​ക​ളി​ല്‍ പ്രേ​ക്ഷ​ക​ര്‍​ക്കി​ട​യി​ല്‍ ഏ​റെ കാ​ത്തി​രി​പ്പ് ഉ​യ​ര്‍​ത്തി​യി​ട്ടു​ള്ള ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ക​ത്ത​നാ​ര്‍. ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി റോ​ജി​ൻ തോ​മ​സ് ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ഗ്ലിം​സ് വീ​ഡി​യോ ജ​യ​സൂ​ര്യ​യു​ടെ പി​റ​ന്നാ​ള്‍ ദി​ന​മാ​യ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തെ​ത്തി​യി​രു​ന്നു.

വ​ന്‍ പ്ര​തി​ക​ര​ണ​മാ​ണ് വീ​ഡി​യോ ഇ​തി​ന​കം നേ​ടി​യി​രി​ക്കു​ന്ന​ത്. അ​തി​നി​ടെ സി​നി​മ​യി​ലെ നാ​യി​ക​യെ പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ര്‍.

ദേ​വ​സേ​ന​യാ​യും രു​ദ്ര​മാ​ദേ​വി​യാ​യു​മൊ​ക്കെ സി​നി​മാ​പ്രേ​ക്ഷ​ക​രു​ടെ മ​നം ക​വ​ർ​ന്ന തെ​ന്നി​ന്ത്യ​ൻ താ​രം അ​നു​ഷ്ക ഷെ​ട്ടി​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യെ​ത്തു​ന്ന​ത്. ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി സി​നി​മാ​ലോ​ക​ത്തു​ള്ള താ​ര​ത്തി​ന്‍റെ ആ​ദ്യ മ​ല​യാ​ള സി​നി​മ കൂ​ടി​യാ​ണി​ത്.

സി​നി​മ​യി​ൽ താ​രം ജോ​യി​ൻ ചെ​യ്ത​താ​യി കാ​ണി​ച്ചു​കൊ​ണ്ടു​ള്ള​താ​ണ് പു​റ​ത്തെ​ത്തി​യി​രി​ക്കു​ന്ന വീ​ഡി​യോ.

ഫാ​ന്‍റ​സി​യും ആ​ക്ഷ​നും ഹൊ​റ​റും ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളും എ​ല്ലാം ചേ​ർ​ന്ന ഒ​രു ഗം​ഭീ​ര വി​ഷ്വ​ൽ ട്രീ​റ്റാ​യി​രി​ക്കും ചി​ത്ര​മെ​ന്നാ​ണു സൂ​ച​ന.

വെ​ർ​ച്വ​ൽ പ്രൊ​ഡ​ക്ഷ​ൻ ടെ​ക്നോ​ള​ജി​യു​ടെ കൂ​ട്ടു​പി​ടി​ച്ച് ഒ​രു​ങ്ങു​ന്ന സി​നി​മ​യെ​ന്ന നി​ല​യി​ൽ ഏ​റെ പ്ര​ത്യേ​ക​ത​ക​ളു​മാ​യാ​ണ് ക​ത്ത​നാ​ര്‍ എ​ത്തു​ന്ന​ത്. ഇ​ന്ത്യ​ൻ സി​നി​മാ​ച​രി​ത്ര​ത്തി​ൽ​ത​ന്നെ വെ​ര്‍​ച്വ​ല്‍ പ്രൊ​ഡ​ക്ഷ​ന്‍ ഉ​പ​യോ​ഗി​ച്ച് ചി​ത്രീ​ക​രി​ക്കു​ന്ന ആ​ദ്യ സി​നി​മ കൂ​ടി​യാ​ണി​ത്.

ജം​ഗി​ൾ ബു​ക്ക്, ല​യ​ൺ കിം​ഗ് തു​ട​ങ്ങി​യ വി​ദേ​ശ സി​നി​മ​ക​ളി​ള്‍ ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച പ്രൊ​ഡ​ക്ഷ​ന്‍ രീ​തി​യാ​ണ് ഇ​ത്. ചെ​ന്നൈ​യി​ലും റോ​മി​ലും കൊ​ച്ചി​യി​ലു​മാ​യാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

മ​ല​യാ​ളം, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, ഇം​ഗ്ലീ​ഷ്, ബം​ഗാ​ളി, ചൈ​നീ​സ്, ഫ്ര​ഞ്ച്, കൊ​റി​യ​ൻ, ഇ​റ്റാ​ലി​യ​ൻ, റ​ഷ്യ​ൻ, ഇ​ൻ​ഡോ​നേ​ഷ്യ​ൻ, ജാ​പ്പ​നീ​സ്, ജ​ര്‍​മ​ൻ തു​ട​ങ്ങി ഒ​ട്ടേ​റെ ഭാ​ഷ​ക​ളി​ലാ​ണ് സി​നി​മ​യു​ടെ വേ​ൾ​ഡ് വൈ​ഡ് റി​ലീ​സ്. ത്രീ​ഡി​യി​ൽ ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യി ഒ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ ഒ​ന്നാം ഭാ​ഗം 2024-ൽ ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ആ​ർ. രാ​മാ​ന​ന്ദ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് നീ​ൽ ഡി​ക്കൂ​ഞ്ഞ​യാ​ണ്.