മെൽബണ്‍: പദ്മശ്രീ എം.എ യൂസഫലി ചെയർമാനായ ലോക കേരളസഭ ഇൻവെസ്റ്റ്മെന്റ് ആന്റ് സെക്യൂരിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് ഓസ്ട്രേലിയയിൽ നിന്നുമുള്ള ലോക കേരളസഭ പ്രതിനിധിയും ഗ്രാൻമ സെക്രട്ടറി യുമായ വി.എസ് അമേഷ്കുമാറിനെ കേരള സർക്കാർ നോമിനേറ്റ് ചെയ്തു. ഗോകുലം ഗോപാലൻ, പദ്മഭൂഷണ്‍ ക്രിസ് ഗോപാലകൃഷ്ണൻ, ഡോ. കെ. ഇളങ്കോവൻ ഐഎഎസ്, നോർക്ക സിഇഒ കെ. ഹരികൃഷ്ണൻ നന്പൂതിരി എന്നിവരടക്കം പതിമൂന്നംഗങ്ങളാണ് ഈ സ്റ്റാൻഡിംഗ് കമ്മിറ്റിയിലുള്ളത്.
സംസ്ഥാനത്തു ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങൾ നടത്തുവാൻ താൽപര്യമുള്ള എല്ലാ പ്രവാസികൾക്കും ഒരു തടസവും കൂടാതെ ആവശ്യമായ പ്രോത്സാഹനവും സഹായവും നൽകുവാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. കൂടാതെ വിവിധ മേഖലകളിൽ പ്രശംസനീയമായ നേട്ടങ്ങൾ കൈവരിച്ച ലോകമെന്പാടുമുള്ള മലയാളികൾക്ക് തങ്ങളുടെ വൈജ്ഞാനിക ശേഷിയും,അനുഭവ സന്പത്തും പങ്കുവച്ചു കേരളത്തിന്റെ പുരോഗതിക്കായി ഒത്തൊരുമിച്ചു പ്രവർത്തിക്കുവാനുള്ള ഒരവസരം കൂടിയാണിത്.
വി. എസ്. അമേഷ്കുമാർ ലോക കേരളസഭ ഇൻവെസ്റ്റ്മെന്റ് ആന്റ് സെക്യൂരിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ
09:26 PM May 25, 2018 | Deepika.com