ബിഗ് ബജറ്റ് ചിത്രം എംപുരാനു വേണ്ടി പ്രമോ ഷൂട്ട് ഒരുങ്ങുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് പൃഥ്വിരാജ്. ചിത്രത്തിനുവേണ്ടി ഒരു രീതിയിലുമുള്ള പ്രമോ ഷൂട്ട് പദ്ധതിയിടുന്നില്ലെന്നും ഈ മാസം തന്നെ ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തുവിടുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് അറിയില്ല. എംപുരാന് ഒരു ‘പ്രമോ’യോ ‘പ്രമോ ഷൂട്ടോ’ ഉണ്ടാവില്ല.
ഈ മാസം തന്നെ എപ്പോഴെങ്കിലും ഷൂട്ടിംഗ് തീയതിയും പ്രോജക്ടിന്റെ മറ്റ് വിശദാംശങ്ങളും പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്യുകയാണ്. പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ കുറിച്ചു.
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്. ചിത്രത്തിന്റെ സഹനിര്‍മാതാക്കളായി കെജിഎഫ്, കാന്താര തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ഹോംബാലെ ഫിലിംസും എത്തുന്നുണ്ട്.