പെർത്ത്: വിജ്ഞാനപ്രധമായ അശ്വമേധം പരിപാടിയിലൂടെ മലയാളികളുടെ മനംകവർന്ന ജിഎസ് പ്രദീപ് നവോദയ ഓസ്ട്രേലിയയുടെ പെർത്ത് കമ്മറ്റിയുടെ The most influential Intellectual Icon അവാർഡിന് അർഹനായി. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരളത്തിന്റെ ദൃശ്യമാധ്യമ രംഗത്ത് തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച സന്തോഷ് പാലിക്കാനാണ് മീഡിയ എക്സലൻസ് അവാർഡ്.
മേയ് 19ന് പെർത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. വ്യത്യസ്തമായ ആശയങ്ങളും പ്രവർത്തനശൈലിയും കൊണ്ട് കുറഞ്ഞകാലം കൊണ്ടുതന്നെ ഓസ്ട്രേലിയയിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്ത്. തങ്ങളുടേതായ ഇടം കണ്ടെത്തിയ സംഘടനയാണ് നവോദയ ഓസ്ട്രേലിയ.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
നവോദയ പെർത്ത് അവാർഡ് ജി.എസ് പ്രദീപിനും സന്തോഷ് പാലിക്കിനും; അവാർഡ് വിതരണം മേയ് 19ന്
09:50 PM May 17, 2018 | Deepika.com