+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ​ന്‍റ​സി​യും സാ​ഹ​സി​ക​ത​യും ചേ​ർ​ന്ന സ​യ​ൻ​സ് ഫി​ക്ഷ​നു​മാ​യി "എ​ലൂ​ബ്' വ​രു​ന്നു

ഫാ​ന്‍റ​സി​യും സാ​ഹ​സി​ക​ത​യും ചേ​ർ​ത്ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്വാ​ളി​റ്റി​യി​ൽ ഒ​രു സ​യ​ൻ​സ് ഫി​ക്ഷ​ൻ ചി​ത്രം വ​രു​ന്നു. 'എ​ലൂ​ബ്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം ന​വാ​ഗ​ത​നാ​യ ജിം ​ആ​ണ് സം​വി​ധാ​
ഫാ​ന്‍റ​സി​യും സാ​ഹ​സി​ക​ത​യും ചേ​ർ​ന്ന സ​യ​ൻ​സ് ഫി​ക്ഷ​നു​മാ​യി

ഫാ​ന്‍റ​സി​യും സാ​ഹ​സി​ക​ത​യും ചേ​ർ​ത്ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്വാ​ളി​റ്റി​യി​ൽ ഒ​രു സ​യ​ൻ​സ് ഫി​ക്ഷ​ൻ ചി​ത്രം വ​രു​ന്നു. 'എ​ലൂ​ബ്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം ന​വാ​ഗ​ത​നാ​യ ജിം ​ആ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത് .

മ​ല​യാ​ള​ത്തി​ലെ പു​തി​യ പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി​യാ​യ വി​സ്റ്റാ​ൽ സ്റ്റു​ഡി​യോ​സാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കും. 2024 ഡി​സം​ബ​റി​ൽ ചി​ത്രം തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​മം.

വി​നോ​ദ​വും ഫാ​ന്‍റ​സി​യും സാ​ഹ​സി​ക​ത​യും നി​റ​ഞ്ഞ ക​ഥ​യു​മാ​യാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക​രി​കി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. അ​മാ​നു​ഷി​ക ക​ഴി​വു​ക​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി ല​ഭ്യ​മാ​വു​ന്ന നാ​യ​ക​നാ​ണ് ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്.

പ്രേ​ക്ഷ​ക​ർ ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഒ​രു സൂ​പ്പ​ർ ഹീ​റോ​യെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് എ​ലൂ​ബ്. സം​വി​ധാ​യ​ക​ൻ ജിം ​ആ​ണ് സി​നി​മ​യു​ടെ ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. മാ​ജി​ത് യോ​ർ​ദ​നും ലു​ഖ്‌​മാ​നും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ പ്രീ ​പ്രൊ​ഡ​ക്ഷ​ൻ വ​ർ​ക്കു​ക​ൾ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു. ചി​ത്ര​ത്തി​ലെ അ​ഭി​നേ​താ​ക്ക​ളു​ടെ​യും മ​റ്റും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​വി​ടും.

ലോ​ക പ്ര​ശ​സ്‌​ത ജാ​പ്പ​നീ​സ് സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ യൂ​കി ഹ​യാ​ഷി​യാ​ണ് ചി​ത്ര​ത്തി​നാ​യി സം​ഗീ​തം പ​ക​രു​ന്ന​ത് എ​ന്ന​തും എ​ലൂ​ബി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട സ​വി​ശേ​ഷ​ത​ക​ളി​ലൊ​ന്നാ​ണ്.

'മൈ ​ഹീ​റോ അ​ക്കാ​ദ​മി​യ', 'പോ​ക്കി​മൊ​ൻ, വ​ൺ പീ​സ് ഫി​ലിം: ഗോ​ൾ​ഡ്'​എ​ന്നീ ആ​നി​മേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ​ക്ക് സം​ഗീ​തം പ​ക​ർ​ന്ന യൂ​കി ഹ​യാ​ഷി ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ സി​നി​മ​യ്‌​ക്ക് ഈ​ണ​മി​ടു​ന്ന​ത്.

അ​നു മൂ​ത്തേ​ട​ത്ത് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. ബ​ഗ്ലാ​ൻ ആ​ണ് ഈ ​സി​നി​മ​യു​ടെ പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ. ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ - ഷാ​ജി കാ​വ​നാ​ട്ട്, മേ​ക്ക​പ്പ് - റോ​ഷ​ൻ രാ​ജ​ഗോ​പാ​ൽ, കോ​സ്റ്റ്യൂം - അ​ഫ്‌​സ​ൽ മു​ഹ​മ്മ​ദ് സാ​ലി, ക​ള​റിം​ഗ് - റെ​ഡ് ചി​ല്ലീ​സ് ക​ള​ർ, എ​ക്യു​പ്മെ​ന്‍റ് എ​ൻ​ജി​നി​യ​ർ - ച​ന്ദ്ര​കാ​ന്ത് മാ​ധ​വ​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്‌​സി​ക്യൂ​ട്ടീ​വ് - സു​ധ​ർ​മ്മ​ൻ വ​ള്ളി​ക്കു​ന്ന്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ് - യെ​ല്ലോ​ടൂ​ത്ത്‌​സ്, പി​ആ​ർ​ഒ - എ.​എ​സ്. ദി​നേ​ശ്.