മെൽബണ്‍: എപ്പിംഗ് മലയാളി കമ്മ്യൂണിറ്റിയുടെ കൂട്ടായ്മയായ ’മലർവാടി മെൽബണ്‍’ വിപുലമായ ഈസ്റ്റർവിഷു ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.
പീഡാനുഭവങ്ങളിൽ നിന്നുള്ള ഉയർത്തെഴുന്നെൽപ്പിന്റെ സ്മരണ ഉയർത്തുന്ന ഈസ്റ്ററും, മലയാള നാടിന്റെ പുതുവർഷം പിറക്കുന്ന വിഷുവും ഡാൻസ്, ഗാനമേള, കുട്ടികളുടെ വിവിധ കലാപരിപാടികൾ ലക്കി ഡിപ്പ്, സദ്യ എന്നിവയോടു കൂടി വിപുലമായാണ് ആഘോഷിച്ചത്.
എപ്പിംഗ് ഗാലട കമ്മ്യൂണിറ്റി ഹാളിൽ നടന്ന ആഘോഷപരിപാടികൾക്ക് പ്രസിഡന്റ് ജോയ് വർഗീസ്, സെക്രട്ടറി ജെസ്ടിൻ മാത്യു, ട്രസ്ടി വർഗീസ് പാറക്കൽ, കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. വിറ്റ്ലേ കൗണ്‍സിലർ ടോം ജോസഫ് മുഖ്യാതിഥിയായിരുന്നു. പ്രദീപ് ജോസഫ് ഈസ്റ്റർവിഷു സന്ദേശം നൽകി.
റിപ്പോർട്ട്: എൽദോസ് പൂഴിക്കോളേൽ
മലയാളി കൂട്ടായ്മയായ മലർവാടി മെൽബണിന്റെ ഈസ്റ്റർ വിഷു ആഘോഷപരിപാടികൾ സംഘടിപ്പിച്ചു
11:13 PM Apr 18, 2018 | Deepika.com