ജനപക്ഷം പാർട്ടി പെർത്തിൽ പ്രവർത്തനം ആരംഭിക്കുന്നു

06:23 PM Apr 14, 2018 | Deepika.com
പെർത്ത്: കേരള രാഷ്ട്രീയത്തിൽ ഇരുമുന്നണികളേയും അന്പരപ്പിച്ചുകൊണ്ട് ജനപക്ഷ നിലപാടുകൾ സ്വീകരിക്കുന്നതുകൊണ്ട് എന്നും വിവാദങ്ങളുടെ നായകനായ പി.സി.ജോർജ് നയിക്കുന്ന ജനപക്ഷം എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക ഘടകം വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ പെർത്തിൽ പ്രവർത്തനം ആരംഭിക്കുന്നു.

ഏപ്രിൽ 22 നു (ഞായർ) വൈകിട്ട് കാനിങ് വെയിലിൽ ചേരുന്ന യോഗത്തിൽ ജനപക്ഷം പെർത്ത് ഘടകത്തിന്‍റെ ഒൗപചാരികമായ ഉദ്ഘാടനം പാർട്ടി ലീഡർ പി.സി. ജോർജ് എംഎൽഎ നിർവഹിക്കും. പൂഞ്ഞാറിലും പാലായിലും ഉള്ള പാർട്ടി അനുഭാവികളും സുഹൃത്തുക്കളും പെർത്തിലെ മുൻ കേരളാ കോണ്‍ഗ്രസ് സെക്കുലർ ഭാരവാഹികളും ചടങ്ങിൽ സംബന്ധിക്കും. പാർട്ടി മെംബർഷിപ്പ് വിതരണവും ചടങ്ങിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മലയാളി അസോസിയേഷൻ ഓഫ് പെർത്തിന്‍റെ പത്താം വാർഷികാഘോഷത്തിൽ പങ്കെടുക്കുവാനാണ് പി.സി.ജോർജ് പെർത്തിലെത്തുന്നത്.

വിവരങ്ങൾക്ക് 0412225674, ജനപക്ഷംപേർത@ജിമെയിൽ.കോം