ഗോൾഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെൽത്ത് ഗെയിംസിൽ ഓസ്ട്രേലിയയുടെ ഒഫിഷ്യൽ ടീമിൽ മലയാളിയും. ബാഡ്മിന്റണ്‍ മത്സരങ്ങൾ നിയന്ത്രിക്കുന്ന ഒഫീഷ്യൽ ടീമിലാണ് തിരുവനന്തപുരം സ്വദേശിയായ രാജീവ് നായർ ഇടം നേടിയത്. മെൽബണിലെ സണ്‍ഡേ സ്മാഷേഴ്സ് ബാഡ്മിന്റണ്‍ ക്ലബിലെ അംഗമാണ് രാജീവ്. 2017 ലെ സുധീർമാൻ ലോക കപ്പിലും രാജീവ് ഓസ്ട്രേലിയെ പ്രതിനിധീകരിച്ചിരുന്നു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
കോമണ്‍വെൽത്ത് ഗെയിംസ്: ഓസ്ട്രേലിയിൽ നിന്നുള്ള ഒഫിഷ്യൽ ടീമിൽ മലയാളിയും
11:01 PM Apr 09, 2018 | Deepika.com