മെൽബണിൽ സെന്‍റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി സ്ഥാപിതദിനവും മാർത്തോമ്മ ശ്ലീഹായുടെ ഓർമപെരുന്നാളും

06:53 PM Apr 07, 2018 | Deepika.com
മെൽബണ്‍: സെന്‍റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി സ്ഥാപിതദിനവും ഇടവകയുടെ കാവൽപിതാവ് മാർത്തോമ്മ ശ്ലീഹായുടെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും ഓർമ ആചരണവും സംയുക്തമായി ഏപ്രിൽ 14, 15 (ശനി, ഞായർ) ദിവസങ്ങളിൽ ആഘോഷിക്കുന്നു.

14ന് വൈകുന്നേരം ആറിന് വികാരി ഫാ. എൽദോ വലിയപറന്പിൽ കൊടി ഉയർത്തും. തുടർന്നു സന്ധ്യപ്രാർഥന, വചനശുശ്രൂഷ, ആശീർവാദം എന്നിവ നടക്കും.

15ന് (ഞായർ) ഉച്ചകഴിഞ്ഞു 3.30 നു നടക്കുന്ന വിശുദ്ധ കുർബാനക്ക് ഡോ. മാത്യൂസ് മാർ അന്തീമോസ് മുഖ്യ കാർമികത്വം വഹിക്കും. ഇടവകയിൽ ആരംഭിക്കുന്ന ന്യൂസ് ലെറ്റർ സെന്‍റ് തോമസ് വോയ്സിന്‍റെ പ്രകാശനവും മാർ അന്തിമോസ് നിർവഹിക്കും. തുടർന്നു പ്രദക്ഷിണം, നേർച്ച സദ്യ എന്നിവയോടെ പെരുന്നാൾ സമാപിക്കും.

സെക്രട്ടറി സനിൽ ജേക്കബ്, ട്രസ്റ്റി ജോബി എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ഇടവകയുടെ മാനേജിംഗ് കമ്മിറ്റിയും അത്മായ പ്രവർത്തകരും പെരുന്നാളിന്‍റെ ചടങ്ങുകൾക്കു നേതൃത്വം നൽകും.

റിപ്പോർട്ട്: എബി കോര പൊയ്കാട്ടിൽ