മെൽബണ്‍: വിശുദ്ധ അന്തോണീസിന്റെ തിരുന്നാൾ മിൽപാർക്ക് സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ ജൂണ്‍ 22 വെള്ളിയാഴ്ച ആഘോഷിക്കപ്പെടും. 2013 മുതൽ തുടർച്ചയായി നടത്തിവരുന്ന തിരുന്നാളിന് ഒരുക്കമായുള്ള അനുഗ്രഹ നവനാൾ നൊവേന ഏപ്രിൽ 24 ചൊവ്വാഴ്ച ആരംഭിക്കും. തുടർന്ന് എല്ലാ ചൊവാഴ്ചകളിലും വൈകീട്ട് 6.30 ന് ജപമാലയും വിശുദ്ധ കുർബാനയും നൊവേനയും ദിവ്യകാരുണ്യ ആശീർവാദവും ഉണ്ടായിരിക്കും.
അനുഗ്രഹ നൊവേനയിലും വിശുദ്ധ കുർബാനയിലും പങ്കെടുത്ത് ദൈവാനുഗ്രഹം നേടാനായി ഏവരെയും ക്ഷണിക്കുന്നതായി അസിസ്റ്റന്റ് വികാരി ഫാദർ ആന്റണി ക്രൂസ് അറിയിച്ചു.
വിലാസം: സെന്റ് ഫ്രാൻസിസ് ഓഫ് അസ്സീസി ചർച്ച്,
290 ചൈൽഡ്സ് റോഡ്, മിൽപാർക്ക്
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ
വി. അന്തോണീസിന്റെ തിരുന്നാളിന് ഒരുക്കമായുള്ള നൊവേന ഏപ്രിൽ 24 മുതൽ
09:55 PM Apr 06, 2018 | Deepika.com