വ്രതശുദ്ധിയുടെ നിറവിൽ മെൽബണ്‍ സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഹാശാ ശുശ്രൂഷകൾ

12:04 AM Mar 29, 2018 | Deepika.com
മെൽബണ്‍: ലോകമെന്പാടും യേശുക്രിസ്തുവിന്‍റെ പീഡാനുഭവും ഉയിർപ്പും അനുസ്മരിക്കുന്ന അവസരത്തിൽ വലിയ നോന്പിന്‍റെ അനുഗ്രഹീതമായ പര്യവസാനത്തിനായി മെൽബണ്‍ സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലും ഒരുങ്ങുന്നു.

പീഡാനുഭവ ആഴ്ചയുടെ പ്രാരംഭമായി ഓശാന ശുശ്രൂഷകൾ കത്തീഡ്രലിലും ക്ലേറ്റൻ സെന്‍റ് ഗ്രിഗോറിയോസ് ചാപ്പലിലും നടന്നു. ഈന്തപ്പനയുടെ കുരുത്തോലകൾ ഏന്തി ഓശാന പാട്ടുകളുമായി നൂറുകണക്കിനു വിശ്വാസികൾ ശുശ്രൂഷകളിൽ പങ്കെടുത്തു.

തുടർന്നുള്ള ദിവസങ്ങളിലെ വിവിധ ശുശ്രൂഷകൾക്കു മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്തയും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. യൂഹാനോൻ മാർ ദിയസ്ക്കോറോസ് മുഖ്യകാർമികത്വം വഹിക്കും.

പെസഹായുടെ ശുശ്രൂഷകൾ 28നു (ബുധൻ) 6.30നു സന്ധ്യനമസ്കാരത്തോടെ ആരംഭിക്കും. കാൽകഴുകൽ ശുശ്രൂഷ 29നു (വ്യാഴം) വൈകുന്നേരം 4.30 ന് ക്ലേറ്റൻ ചാപ്പലിൽ നടക്കും.

ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ 30 നു രാവിലെ എട്ടിന് ആരംഭിക്കും.
ശനിയാഴ്ച രാവിലെ 7.30നു വിശുദ്ധ കുർബാന. വൈകുന്നേരം
ആറിന് ഉയിർപ്പിന്‍റെ ശുശ്രൂഷകൾ ആരംഭിക്കും.

മെൽബണിലെ വിവിധസ്ഥലങ്ങളിൽ നിന്നുള്ള ആയിരത്തോളം വിശ്വാസികൾ പങ്കെടുക്കുന്ന പീഡാനുഭവ ആഴ്ചയിലെ ശുശ്രൂഷകളുടെ അനുഗ്രഹകരവും സുഗമവുമായ നടത്തിപ്പിനു സഹ വികാരി ഫാ. സജു ഉണ്ണൂണ്ണി, കൈക്കാരൻ എം. സി. ജേക്കബ്, സെക്രട്ടറി ജിബിൻ മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നതായി വികാരി ഫാ. പ്രദീപ് പൊന്നച്ചൻ അറിയിച്ചു.

റിപ്പോർട്ട്: എബി പൊയ്കാട്ടിൽ