മെൽബണിൽ കുരുശുമല കയറി ദുഃഖവെള്ളി ആചരിക്കും

11:47 PM Mar 28, 2018 | Deepika.com
മെൽബണ്‍: മെൽബണിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന ബക്കസ് മാഷിലെ കുരിശുമല കയറി മെൽബണിലെയും പരിസര പ്രദേശങ്ങളിലേയും ക്രൈസ്തവർ ദുഃഖവെള്ളി ആചരിക്കും.

30 നു രാവിലെ 10ന് ദുഃഖവെള്ളിയുടെ ചടങ്ങുകൾ ആരംഭിക്കും. മെൽബണിലെ യും പരിസര പ്രദേശങ്ങളിലേയും ഇടവകകളിൽ നിന്നുള്ള മുഴുവൻ വിശ്വാസികളും ശുശ്രൂഷകളിൽ പങ്കെടുക്കും.

എല്ലാ വർഷവും ഇവിടെ മലയാളികൾ ഒത്തു കൂടി കുരിശിന്‍റെ വഴി നടത്തുകയും ശേഷം കഞ്ഞിയും പയറും കഴിച്ച് പിരിയുകയാണ് പതിവ് . ധാരാളം ആളുകൾ മലകയറുവാനും കുരിശിന്‍റ വഴിയിൽ പങ്കെടുക്കുവാനും ഇവിടെ എത്താറുണ്ട്. സീറോ മലബാർ സഭയിലേയും ക്നാനായ മിഷനിലേയും വൈദികരുടെ നേതൃത്വത്തിലായിരിക്കും ചടങ്ങുകൾ നടക്കുക.

വിലാസം: 53, Flanagans dr, Merrimu _VIC -3340

റിപ്പോർട്ട്: ജോസ് എം. ജോർജ്