ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ മലയാളി സംഘടനയായ കൈരളി ബ്രിസ്ബേനിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട വാശിയേറിയ വടംവലി മത്സരത്തിൽ മെൽബണ്‍ വിസ്റ്റാർ ടീം ഒന്നാമതെത്തി ജേതാക്കളായി. തുടർച്ചയായി ഒൻപതാം തവണയാണ് കൈരളി ബ്രിസ്ബേൻ ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ജോഷി ചാക്കോയാണ് വിസ്റ്റാർ ടീമിന്റെ ക്യാപ്റ്റൻ.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓസ്ട്രേലിയയിലെ വിവിധ ടൂർണമെന്റുകളിൽ വിജയകൊടി പാറിച്ച ബ്രിസ്ബേൻ സെവൻസ് ടീമിന് ഇത്തവണ രണ്ടാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഗോൾഡ് കോസ്റ്റ് ബുൽസിനാണ് മുന്നാംസ്ഥാനം.
ഒന്നാം സമ്മാനാർഹർക്ക് 1501 ഡോളറും കൈരളി എവർറോളിംഗ് ട്രോഫിയും ലഭിച്ചു. രണ്ടാംസ്ഥാനക്കാർക്ക് 751 ഡോളറും ട്രോഫിയും ലഭിച്ചപ്പോൾ മൂന്നാംസ്ഥാനക്കാർക്ക് 101 ഡോളറും കാഷ്അവാർഡും ലഭിച്ചു. വളരെ ചിട്ടയോടെ മത്സരം സംഘടിപ്പിച്ച കൈരളി ബ്രിസ്ബേൻ ഭാരവാഹികളെ മത്സരാർത്ഥികളും കൈരളി അംഗങ്ങളും അഭിനന്ദിച്ചു.
റിപ്പോർട്ട്: ടോം ജോസഫ്