മെൽബണ്‍: മെൽബണിലെ ക്നാനായ വനിതകളുടെ കൂട്ടായ്മയായ മെൽബണ്‍ ക്നാനായ വിമൻസ് ഫോറത്തിന്റെ വാർഷിക ക്യാന്പും നൈറ്റ് ഒൗട്ടും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മെൽബണിലെ നീറം ഈസ്റ്റിലെ ഫോറസ്റ്റ് എഡ്ജിൽ പ്രസിഡന്റ് വിമല തച്ചേടത്തിന്റെ അധ്യക്ഷതയിൽ കൂടിയ വാർഷിക ക്യാന്പിൽ വിവിധ വിഷയങ്ങളെ അസ്പദമാക്കി ചർച്ചകൾ നടന്നു. നൂറ്റാണ്ടുകളായി പിന്തുടർന്നു പോകുന്ന ക്നാനായ പാരന്പര്യം കാത്തു സൂക്ഷിക്കാനും വളർന്നുവരുന്ന കുട്ടികളുടെ വിശ്വാസം ഉൗട്ടിഉറപ്പിക്കാനും ഒറ്റക്കെട്ടായി പ്രതിജ്ഞയെടുത്തു.
മെൽബണ്‍ ക്നാനായ വിമൻസ് ഫോറത്തിന്റെ വാർഷിക ക്യാന്പ് വിജയിപ്പിക്കുവാൻ ഭാരവാഹികളായ ലിസി വേലൂപറന്പിൽ, ജോമിനി പൂഴിക്കുന്നേൽ, വിൻസി ഒറവക്കുഴി, മിനി, അമല വലത്താറ്റിൽ എന്നിവർ നേതൃത്വം നൽകി. ജോലി തിരക്കിനിടയിൽ നിന്നു വീണു കിട്ടുന്ന ഇത്തരം വാർഷിക ക്യാന്പ് മെൽബണിലെ ക്നാനായ വനിതകൾക്ക് ഒരു പുത്തൻ ആവേശം പകരുന്നുവെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്: റെജി പാറയ്ക്കൽ
മെൽബണ്‍ ക്നാനായ വിമൻസ് ഫോറത്തിന്റെ വാർഷിക ക്യാന്പ് സമാപിച്ചു
10:27 PM Mar 14, 2018 | Deepika.com