മെൽബണ്‍: വളരുന്ന പുതുതലമുറയുടെ വിദ്യാഭ്യാസ സന്പ്രദായവും അതു വഴി എങ്ങനെ ലക്ഷ്യത്തിലെത്തുവാൻ കുട്ടികൾക്കാവും എന്ന വിഷയത്തിലുള്ള സെമിനാർ ഒരുക്കി കേസി മലയാളി ശ്രദ്ധേയമാവുന്നു. ഓസ്ട്രേലിയൻ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഈ സെമിനാർ മാർച്ച് 17ന് വൈകീട്ട് 6ന് ക്രാൻബണ്‍ ബല്ലാ ബല്ലാ കമ്യൂണിറ്റി സെന്ററിൽ വച്ചു നടത്തപ്പെടും.
സെമിനാർ നയിക്കുന്നത് വിക്ടോറിയൻ വിദ്യാഭ്യാസവകുപ്പിലെ സീനിയർ പ്രോജക്ട്റ്റ് ഓഫീസർ കരോൾ ഹാൻ കിൻസനാണ്. ഒരു മണിക്കൂർ കുട്ടികളുടെ പഠന രീതികളെക്കുറിച്ചുള്ള അവതരണവും ശേഷം ചോദ്യോത്തര വേളയുമായാണ് ക്രമീകരിച്ചിരിക്കുന്നത്. വരുന്ന തലമുറയുടെ ഭാവിയുടെ ബൃഹത്തായ വിദ്യാഭ്യാസ രീതി പ്രവാസികളായ നാം മനസിലാക്കേണ്ടത് അനിവാര്യമാണ്. ഈ സൗജന്യവിദ്യാഭ്യാസ സെമിനാറിലേയ്ക്ക് മുഴുവൻ ആളുകളെയും ഹാർദവമായി ക്ഷണിക്കുന്നതായി കേസി മലയാളി പ്രസിഡന്റ് ഗിരിഷ് പിള്ള അറിയിച്ചു.
റിപ്പോർട്ട്: ജോസ് എം. ജോർജ്
കേസി മലയാളിയുടെ വിദ്യാഭ്യസ സെമിനാർ മാർച്ച് 17ന്
10:04 PM Mar 13, 2018 | Deepika.com