കൈരളി ബ്രിസ്ബേൻ വടംവലി മത്സരം 10 ന്

04:05 AM Mar 08, 2018 | Deepika.com
ബ്രിസ്ബേൻ: കൈരളി ബ്രിസ്ബേനിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വടംവലി മത്സരം മാർച്ച് 10നു (ശനി) രാവിലെ 9.30 മുതൽ അകേഷിയ റിഡ്ജ് സ്കൂൾ മൈതാനിയിൽ നടക്കും.

തുടർച്ചയായ ഒന്പതാം തവണയാണ് ഓസ്ട്രേലിയയിലെ മലയാളി സംഘടനയായ കൈരളി ബ്രിസ്ബേൻ ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനം കൈരളി എവർറോളിംഗ് ട്രോഫിയും 1501 ഡോളർ കാഷ് അവാർഡും രണ്ടാം സമ്മാനം 751 ഡോളറാണ്. വടംവലിയോടൊപ്പം തന്നെ 16 വയസിൽ താഴെയുള്ളവരുടെ സോക്കർ ടൂർണമെന്‍റും സംഘടിപ്പിക്കുന്നുണ്ട്. മത്സരങ്ങളോടനുബന്ധിച്ച് ഫെയ്സ് പെയിന്‍റിംഗും കുട്ടികൾക്കായി ജംപിംഗ് കാസിലും ഉണ്ടായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: ടോം ജോസഫ്