ഗോൾഡ് കോസ്റ്റ്: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഖില ഓസ്ട്രേലിയ വടംവലി മത്സരം സംഘടിപ്പിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന മത്സരം മാർച്ച് 11ന് ഞായറാഴ്ച രാവിലെ 9ന് ഗോൾഡ് കോസ്റ്റിൽ അരുണ്ടേൽ പ്രൈമറി സ്കൂൾ ഗ്രൗണ്ടിലാണ് നടക്കപ്പെടുക.
മത്സരത്തോടനുബന്ധിച്ചു ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്. ആവേശകരമായ മത്സരം കാണുന്നതിനും ഈ കായിക മാമാങ്കം വിജയിപ്പിക്കുന്നതിനും എല്ലാവരെയും ക്ഷണിക്കുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ടീമുകൾ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക.
ഷാജി കുര്യൻ(പ്രസിഡന്റ്) 0470538360
മെക്സണ് തോമസ്(സെക്രട്ടറി)
അജുമോൻ പോൾ- 0470324870
കുര്യൻ സ്കറിയ- 0450271508
റിപ്പോർട്ട്: ജോണ് തോമസ്
അഖില ഓസ്ട്രേലിയ വടംവലി മത്സരം ഗോൾഡ് കോസ്റ്റിൽ മാർച്ച് 11ന്
10:30 PM Mar 01, 2018 | Deepika.com