മെൽബണ്‍: നവാഗതരായ ജോർജ് മാക്സ്വെൽ സംവിധാനവും, സൈജു ഇടശ്ശേരി തിരക്കഥയും നിർവഹിച്ച 'MUMPSIMUS' എന്ന ഹൃസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. ഇതിനോടകം മെൽബണ്‍ മലയാളികൾ ഈ ഹൃസ്വചിത്രം ഇരുകൈകളും നീട്ടി സ്വീകരിച്ചുവെന്ന് നിസംശയം പറയാൻ പറ്റുന്നരീതിയിലാണ് യൂട്യൂബ് റിവ്യൂ വന്നുകൊണ്ടിരിക്കുന്നത്.
ഒരു സിനിമ കാണുന്ന പ്രതീതി പ്രേക്ഷകന് നല്കാൻ സാധിച്ചു എന്നിടത്താണ് ജോർജ് മാക്സ്വെൽ എന്ന സംവിധായകന്റെ വിജയം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഓസ്ട്രേലിയൻ ജീവിത പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഈ ഹൃസ്വചിത്രം പുതു മലയാളി തലമുറയുടെ സൗഹൃദങ്ങളുടെയും കൂട്ടുകെട്ടുകളുടെയും ഒൗന്നത്യം വരച്ചു കാട്ടുന്നു.
മെൽബണ്‍ മലയാളികളായ അലൻ, റെജി കെ മാത്യു, ജിജോ, വിമൽ, ജോണി മറ്റം, ലിന്റി, മിനി, ടിൻസി, മീര എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ആൽബിൻകൊരട്ടി എഡിറ്റിംരും , പ്രമോദ്, ജിൻസണ്, ഷൈസണ്‍ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.
YouTube Link
https://youtu.be/rM6Y-NibrvA - YouTube
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
മെൽബണിൽ "മംപ്സിമസ്' എന്ന ഹൃസ്വചിത്രം തരംഗമാകുന്നു
08:51 PM Feb 16, 2018 | Deepika.com