സിഡ്നി: ഇല്ലാവാര മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള ടാലന്റ് ഫെസ്റ്റ് ’YUVA’ മെയ് 26 ശനിയാഴ്ച Dapto Ribbonwood Centre ൽ നടക്കും. ഡാൻസ്, പെയിന്റിംഗ്, സോംഗ്സ്, പ്രച്ഛന്ന വേഷം, മോണോആക്ട്, പബ്ലിക് സ്പീക്കിംഗ് തുടങ്ങിയവയാണ് ടാലന്റ് ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന പരിപാടികൾ. കുട്ടികളെ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി തരം തിരിച്ചാണ് മത്സരം. ടാലന്റ് ഫെസ്റ്റിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് : 0431280485, 0426954113
റിപ്പോർട്ട്: ജോസ് എം. ജോർജ്
സിഡ്നിയിൽ ഇല്ലാവാര മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള ടാലന്റ് ഫെസ്റ്റിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു
09:24 PM Feb 12, 2018 | Deepika.com