ഈ കലാസന്ധ്യയിൽ നിന്നും കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് സംഘടന ചെലവഴിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ഗ്ലോബൽ മലയാളി കൗണ്‍സിൽ ചെയ്ത ചാരിറ്റി പ്രവർത്തനങ്ങളെ ഫാ. വിൻസന്റ് മഠത്തിപ്പറന്പിൽ സിഎംഐ അനുമോദിച്ചു. കൊച്ചിൻ കലാഭവനിലെ മികച്ച കലാകാര·ാരാണ് ഓസ്ട്രേലിയിലെ വിവിധ സ്ഥലങ്ങളിൽ കലാസന്ധ്യ അവതരിപ്പിക്കുന്നത്. സിനിമ സിരീയൽ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പത്തോളം കലാകാര·ാരും കലാകാരികളും അടങ്ങുന്ന ടീമാണ് രണ്ടരമണിക്കൂർ കലാവിരുന്ന് അവതരിപ്പിക്കാൻ എത്തുകയെന്ന് പ്രോഗ്രാം ഡയറക്ടർ സോബി ജോർജ് പറഞ്ഞു.
ലൈവ് ഓർക്കസ്ട്രയുടെ അകന്പടിയോടു കൂടിയാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന സമർത്ഥരായ രണ്ടു വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള സാന്പത്തിക സഹായമാണ് ഈ കലാസന്ധ്യയിലൂടെ ഗ്ലോബൽ മലയാളി കൗണ്‍സിൽ ലക്ഷ്യമിടുന്നത്. ഇതിനായി കോട്ടയം നവജീവൻ ട്രസ്റ്റിലെ ചെയർമാൻ പി.യു. തോമസ് നിർദേശിക്കുന്ന അർഹരായ രണ്ടു കുട്ടികൾക്ക് ഗ്ലോബൽ മലായളി കൗണ്‍സിൽ സാന്പത്തിക സഹായം നൽകും. മെൽബണിലെ മുഴുവൻ മലാളികൾക്കും കലാസന്ധ്യ ആസ്വദിക്കുന്നതിനു വേണ്ടി 100, 50, 30 രീതിയിലാണ് ടിക്കറ്റ് ചാർജ് ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റിനും സ്പോണ്സർഷിപ്പിനുമായി കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.
മെൽബണിലെ മലയാളികളുടെ ഇടയിൽ ചുരുങ്ങിയ കാലം കൊണ്ട് റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന ഫിൻമാർട്ട് മോർട്ടേജ് ഗ്രൂപ്പിന്റെ ഡയറക്ടർ ജോർജ്കുട്ടി ജോസഫാണ് കലാസന്ധ്യയുടെ ഒരു സ്പോണ്‍സറായി കടന്നു വന്നിരിക്കുന്നത്. ഗ്ലോബൽ മലയാളി കൗണ്‍സിലിന്റെ ഓസ്ട്രേലിയ പ്രോവിൻസിന്റെ പ്രസിഡന്റ് റെജി പാറയ്ക്കൽ, വൈസ് പ്രസിഡന്റ് ഷാജൻ ജോർജ്, സെക്രട്ടറി അലക്സ് കുന്നത്ത്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സോണി സണ്ണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
റിപ്പോർട്ട്: റെജി പാറയ്ക്കൽ