മെൽബണ്‍: മലയാളികളുടെ സജീവ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമാവുകയാണ് മെൽബണിലെ ബാഡ്മിന്റണ്‍ ടൂർണമെന്റുകൾ. ബാഡ്മിന്റണ്‍ കളിയിൽ മലയാളികൾക്കുള്ള താൽപ്പര്യവും കഴിവും മുതലാക്കിക്കൊണ്ടു മെൽബണിലെ പ്രൊഫഷണൽ ബാഡ്മിന്റണിൽ സ്വന്തമായി കൈയ്യൊപ്പ് പതിപ്പിക്കുന്ന മലയാളി ക്ലബ്ബുകൾ വരും തലമുറയ്ക്കുള്ള പരിശീലനവും നടത്തി വരുന്നു.
മെൽബണ്‍ നോർത്തിലുള്ള ഫ്രണ്ട്സ് ഓഫ് ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ ആറാമത് ലീഗിന്റെ അതി വാശിയേറിയ ഫൈനലിൽ ഫൈറ്റർ ബുൾസിനെ പരാജയപ്പെടുത്തി സ്റ്റോപിംഗ് എലിഫ്ന്റ്സ് കപ്പ് നേടി. നാല് അംഗങ്ങൾ വീതമുള്ള നാലു ടീമുകൾ 27 ആഴ്ചകളിലായി നടന്ന മത്സരത്തിൽ നിന്നും കൂടുതൽ പോയ്ന്റ്സ് നേടിയ രണ്ടു ടീമുകളായിരുന്നു ഫൈനലിൽ മത്സരിച്ചത്.
Kislyth കേന്ദ്രമായുള്ള Synergy badminton club ഉം FOB യും ആയി എല്ലാ വർഷവും നടത്തുന്ന ടൂർണമെന്റ് 2016ൽ Synergy ക്ലബ്ബും 2017 ൽ FOB ഉം വിജയിച്ചിരുന്നു.
മെൽബണിലെ 5 ക്രിസ്തീയ സഭകൾ തമ്മിലുള്ള STEFM ബാഡ്മിന്റണ്‍ ടൂർണമെന്റ് ജനപങ്കാളിത്തം കൊണ്ടും സംഘടന മികവുകൊണ്ടും കഴിഞ്ഞ ഒരു ദശാബ്ദത്തിനടുത്തു പ്രശസ്തമാണ്.
ബാഡ്മിന്റണ്‍ വിക്ടോറിയുടെ അനുമതിയും സഹകരണത്തോടെയുമുള്ള വളരെയധികം ടൂർണമെന്റുകൾ എല്ലാ വർഷവും വിജയകരമായി നടത്തി കഴിവ് തെളിയിച്ചിരിക്കുകയാണ് മെൽബണിലെ മലയാളി സമൂഹം.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
മെൽബണിൽ പ്രൊഫഷണൽ ബാഡ്മിന്റണിൽ മലയാളി ക്ലബ്ബുകൾ സജീവമാകുന്നു
05:22 PM Nov 27, 2017 | Deepika.com