ഫ്ളൈ ​വേ​ൾ​ഡ് ട്രാ​വ​ൽ​സ് ബ്രി​സ്ബ​ൻ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം റോ​ക്ലി​യി​ൽ ശ​നി​യാ​ഴ്ച

08:25 PM Nov 17, 2017 | Deepika.com
ബ്രി​സ്ബ​ൻ: ഫ്ളൈ ​വേ​ൾ​ഡ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ബ്രി​സ്ബ​നി​ലേ​ക്കും. ഓ​സ്ട്രേ​ലി​യ - ന്യൂ​സി​ലാ​ൻ​ഡ് മ​ല​യാ​ളി​ക​ൾ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് ഏ​റ്റ​മ​ധി​കം ആ​ശ്ര​യി​ക്കു​ന്ന ഫ്ളൈ​വേ​ൾ​ഡി​ന്‍റെ ബ്രി​സ്ബ​ൻ ഓ​ഫീ​സ് റോ​ക്ലി​യി​ൽ ന​വം​ബ​ർ 18നു ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. 49 ബൗ​ണ്ട​റി റോ​ഡി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് താ​യ് എ​യ​ർ​വേ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ ചൗ​വ​രി​റ്റ് ത​ന​സോ​ന്പ​നാഥ് (Chawarit Thanasombatnanth) ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഫ്ളൈ ​വേ​ൾ​ഡി​ന്‍റെ ഒ​രു​വ​ർ​ഷം നീ​ളു​ന്ന ഗ്രാ​ന്‍റ് പ്ര​മോ കാ​ന്പ​യി​ൽ അം​ടാ​ൻ മെ​ഡി​ക്ക​ൽ ക​ന്പ​നി ഡ​യ​റ​ക്ട​ർ ഡോ. ​ചൈ​ത​ന്യ ഉ​ണ്ണി നി​ർ​വ​ഹി​ക്കും. ഓ​ർ​ഡ​ർ ഓ​ഫ് ഓ​സ്ട്രേ​ലി​യ പു​ര​സ്കാ​ര ജേ​താ​വ് പി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​വും. ബ്രി​സ്ബ​ൻ സീ​റോ മ​ല​ബാ​ർ ചാ​പ്ലി​ൻ ഫാ. ​വ​ർ​ഗീ​സ് വാ​വേ​ലി​ൽ, ബി​ൻ​ലി പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് കാ​നാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

മ​ൾ​ട്ടി​പ്പി​ൾ എ​യ​ർ​ലൈ​ൻ ക​ന്പ​നി​ക​ളു​ടെ ടോ​പ്പ് അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് തു​ട​ർ​ച്ച​യാ​യി നേ​ടി​യി​ട്ടു​ള്ള ഫ്ളൈ ​വേ​ൾ​ഡ് മ​ണി എ​ക്സ​ചേ​ഞ്ച് രം​ഗ​ത്തും ശ്ര​ദ്ധേ​യ​രാ​യി ക​ഴി​ഞ്ഞു. ന്യൂ​സൗ​ത്ത് വെ​യി​ൽ​സ്, മെ​ൽ​ബ​ണ്‍, ന്യൂ​സി​ലാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ള്ള​തി​നു പു​റ​മേ കൊ​ച്ചി​യി​ലും ഫ്ളൈ ​വേ​ൾ​ഡി​നു ഓ​ഫീ​സു​ണ്ടെ​ന്ന് മാ​നേ​ജിം​ഗ് പാ​ർ​ട്ട​ണ​ർ​മാ​രാ​യ റോ​ണി ജോ​സ​ഫ്, പ്രി​ൻ​സ് ജേ​ക്ക​ബ് എ​ബ്ര​ഹാം എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: തോ​മ​സ് ടി. ​ഓ​ണാ​ട്ട്