മെൽബണ്‍: ഓസ്ട്രേലിയൻ നഴ്സിംഗ് രംഗത്തെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ ഹെൽത്ത് കേരിയെസ് ഇന്റർ നാഷണൽ സ്ഥാപനവുമായി മഹാരാഷ്ട്ര സർക്കാരിന്റെ സ്കിൽ ഡവലപ്പ്മെൻറ് ആൻഡ് ഏറ്റെർ്രെപെന്നർ ഡിപ്പാർട്ട്മെന്റ് കീഴിലുള്ള മഹാരാഷ്ട്ര സ്റ്റേറ്റ് സ്കിൽ ഡെവലപ്പ് മെന്റ് സൊസൈറ്റി ( MSSDS) അന്തർ ദേശിയ നിലവാരമുള്ള വിവിധ പാഠ്യ പദ്ധതികൾ മഹാരാഷ്ട്ര നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കാനുള്ള കരാറിൽ ഒപ്പുവച്ചു.
മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി സബ്ജി രാവ് പട്ടേലിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയിലെത്തിയ പതിമൂനാംഗ ഉന്നത വിദ്യാഭ്യാസസംഘം , IHNA സിഇഒ ബിജോ കുന്നുംപുറത്തുമായി നടത്തിയ ചർച്ചയിലാണ് മഹാരാഷ്ട്രയിലെ നഴ്സിംഗ് വിദ്യാഭ്യാസ രംഗത്തു ഉണർവ് പകരുന്ന കരാറിനു രൂപം നൽകിയത്. ഇതുമൂലം അന്തർ ദേശിയ നിലവാരമുള്ള നഴ്സിംഗ് വിദ്യാഭ്യാസം ഹെൽത്ത് കേരിയെസ് ഇന്റർ നാഷണൽ മഹാരാഷ്ട്രയിലെ നഴ്സിംഗ് സ്ഥാപനങ്ങളിൽ ഡെലിവറി ചെയ്യും. കുറഞ്ഞ ചിലവിൽ ലഭിക്കുന്ന പാഠ്യ പദ്ധതിയും പരിശീലനവും വഴി വിദ്യാർത്ഥികൾക്ക് ആസ്ട്രേലിയിൽ നഴ്സിംഗ് രജിസ്ട്രേഷന് പ്രാപ്തമാക്കാൻ കഴിയുന്ന നിലയിലേക്ക് മാറ്റിയെടുക്കുകയാണ് ലക്ഷ്യമിടുന്നത് . മെൽബണ്‍, സിഡ്നി, പെർത്ത് എന്നിവിടങ്ങളിലായി ക്യാന്പസുകളുള്ള ഐഎച്ച്എൻഎയുടെ സാരഥി മലയാളിയായ ബിജോ കുന്നുംപുറത്ത് കഴിഞ്ഞ പന്ത്രണ്ടുവർഷമായി ഈ രംഗത്തു പ്രവർത്തിക്കുന്നു.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
നഴ്സിംഗ് പഠനം: മഹാരാഷ്ട്ര സർക്കാർ ഓസ്ട്രേലിയിലെ മലയാളി സ്ഥാപനവുമായി കരാർ ഒപ്പുവച്ചു
09:06 PM Nov 15, 2017 | Deepika.com