ജീലോംഗിൽ ഗ്രാന്മ പ്രവർത്തനം ആരംഭിച്ചു

11:16 PM Nov 06, 2017 | Deepika.com
മെൽബണ്‍: പുരോഗമന മതേതര സംഘടനയായ ഗ്രാൻഡ് ഓസ്ട്രേലിയൻ നാഷണൽ മലയാളി അസോസിയേഷൻ (ഗ്രാന്മ) പ്രഥമ യൂണിറ്റ് ജീലോംഗിൽ പ്രവർത്തനം ആരംഭിച്ചു.

ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലേക്ക് സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്‍റ ആദ്യ നടപടിയുടെ ഭാഗമായാണ് പുതിയ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. മലയാളികളുടെ സാംസ്കാരിക പൈതൃകവും പുരോഗമന മതേതര ചിന്താഗതിയും ഉയർത്തിപിടിച്ചുകൊണ്ടുള്ള നിരവധി പരിപാടികൾക്ക് രൂപം കൊടുക്കുന്നതായും ഭാരവാഹികൾ കൂട്ടിചേർത്തു.

ജീലോംഗ് യൂണിറ്റ് കോഓർഡിനേറ്ററുമാരായി അജിത് ലിയോണ്‍സിനെയും ജോസഫ് ആന്‍റേയേയും യോഗം തെരഞ്ഞെടുത്തു. ഗ്രാൻമ പ്രസിഡന്‍റ് പ്രമോദ്ലാൽ, സെക്രട്ടറി വി.എസ്. അമേഷ്കുമാർ, ഡോ.ബിജു മാത്യു,സുനിൽ മുഹമ്മദ്,ജോസ് ജോസഫ്, റെജി മാത്യു, പ്രിൻസ്, അരുണ്‍ രാജ് തുടങ്ങിയവർ സംസാരിച്ചു.