മെൽബണ്‍: നവംബർ നാലിനു പതിനെഞ്ചിൽപരം കലാപ്രതിഭകൾക്കൊപ്പം മെൽബണിൽ എത്തിച്ചേരുന്ന മലയാളത്തിന്റെ വിഖ്യാത സംഗീത സംവിധായകൻ ജെറി അമൽദേവ് ഓസ്ട്രേലിയയിൽ ആദ്യമായി അരങ്ങേറുന്ന 'സിംഗ്, ഓസ്ട്രേലിയ വിത് ജെറി അമൽദേവ്' സംഗീത നിശ നവംബർ അഞ്ചിനു വൈകുന്നേരം 4 മുതൽ മെൽബണിലെ കിംഗ്സ്ടണ്‍ ഹാളിൽ അവതരിപ്പിക്കുന്നു.
മലയാള സിനിമാചരിത്രത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളായ ഗാനങ്ങൾ ഒരുക്കിയിട്ടുള്ള ജെറി അമൽദേവ് 20ൽപരം മലയാള ചലച്ചിത്ര ഗാനങ്ങൾ കൂടാതെ ഹിന്ദി, ഇംഗ്ലീഷ്, ഹിബ്രു എന്നി ഭാഷകളിലുള്ള വൈവിധ്യമാർന്ന ഗാനങ്ങൾ ഉൾപ്പെടുന്ന ഗാനസന്ധ്യയാണ് പ്രേക്ഷകർക്കായി ഒരുക്കുന്നത്.
ഇതിന്റെ സംഘാടകരായ മെൽബണ്‍ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഏകദേശം ഒരു മാസം മുന്‍പ് ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്ത പരിപാടിക്ക് അതിഗംഭീരമായ പ്രതികരണമാണ് മെൽബണിലെ ഭാരതീയ സമൂഹത്തിൽ നിന്നും ലഭിച്ചത്. ഈ ദേവാലയത്തിന്റെ നിർമ്മാണപ്രവർത്തനവുമായി ബന്ധപ്പെട്ട ധനശേഖരണാർത്ഥമാണ് പരിപാടി അവതരിപ്പിക്കുന്നത്.
ടിക്കറ്റുകൾക്കായി ബന്ധപ്പെടേണ്‍ നന്പർ:
സജി- 0455 444 402 ബിജു- 0433 559 259 - എബി 0433 214 902 യൽദോ- 0467 215 471
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
മെൽബണ്‍ ജെറി അമൽദേവിനൊപ്പം
09:22 PM Nov 03, 2017 | Deepika.com