സിഡ്നി: സിഡ്നി മലയാളി അസോസിയേഷന്റെ കേരളപ്പിറവി ആഘോഷങ്ങൾ നവംബർ 5 ഞായറാഴ്ച ബെറാല ജൂബിലി ഹാളിൽ നടക്കും. വൈകിട്ട് 6ന് 'ബ്രിട്ടീഷ് അധിനിവേശം ഇന്ത്യയുടെ വികസനത്തിന് ക്രിയാത്മകമായ സംഭാവനകൾ നൽകിയോ ' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സംവാദത്തോടുകൂടി പരിപാടികൾ ആരംഭിക്കും. തുടർന്നു നടക്കുന്ന സാംസ്കാരിക പരിപാടികളിൽ മോഹിനിയാട്ടം, കേരളനടനം, കഥാപ്രസംഗം, നാടൻപാട്ടുകൾ, കവിതാപാരായണം തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും.
ശീധരൻ കൂടാളി കേരളപിറവി സന്ദേശം നൽകും. മലയാള ഭാഷയെയും സംസ്കാരത്തെയും സ്നേഹിക്കുന്ന ഏവരെയും കേരളപിറവി ആഘോഷങ്ങളിലേക്കു സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കും സത്യൻ കാരായി 0404442288 ,ജേക്കബ് തോമസ് 0403675382 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: ജെയിംസ് ചാക്കോ
സിഡ്നിയിൽ കേരളപ്പിറവി ആഘോഷം ഞായറാഴ്ച
09:17 PM Nov 03, 2017 | Deepika.com