റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ തൂന്പുങ്കൽ ടി.ജെ. ചാക്കോ മെൽബണിൽ നിര്യാതനായി
07:10 PM Oct 31, 2017 | Deepika.com
തിരുവനന്തപുരം: മുടവൻമുഗൾ റോസ് വില്ലയിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ തൂന്പുങ്കൽ ടി.ജെ.ചാക്കോ(70) ഓസ്ട്രേലിയയിലെ മെൽബണിൽ നിര്യാതനായി. ഓസ്ട്രേലിയയിൽ മെൽബണിലെ ക്ലയ്ഡിൽ താമസിക്കുന്ന മകൻ ഷെറിയെ സന്ദർശിക്കുവാൻ നാട്ടിൽ നിന്നും എത്തിയതായിരുന്നു ചാക്കോ. ചങ്ങനാശ്ശേരി തുരുത്തിയിൽ നിന്നും തിരുവനന്തപുരത്ത് പൂജപ്പുരയിൽ താമസമാക്കിയതാണ് ചാക്കോയും കുടുംബവും. ശവസംസ്കാരം തിരുമല ഹോളി ഫാമിലി പള്ളിയിൽ പിന്നീട് നടത്തപ്പെടും. മക്കൾ ഷിജോ തുന്പൂങ്കൽ ത്രിരുവനന്തപുരം) ഷെറി ഓസ്ട്രേലിയ.