മെൽബണ്: ഒക്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റിന്റെ ഇൻഡ്യയിലെ ആദ്യത്തെ ട്രെയിനിംഗ് സെന്ററായ ഇലിപ് അക്കാഡമിയിൽ നവംബർ 6 മുതൽ റസിഡൻഷ്യൽ ഇന്റൻസീവ് കോഴ്സ് ആരംഭിക്കും. ഇംഗ്ലീഷിൽ പ്രാവിണ്യമുള്ളവർക്ക് ഡിസംബർ മാസത്തിലും കോഴ്സിന് ചേരാൻ സാധിക്കും. 2002 മുതൽ ഓസ്ട്രേലിയായിലും ഇൻഡ്യയിലും ഒക്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റിന് പരിശീലനം നല്കി കൊണ്ടിരിക്കുന്ന ഓസ്ട്രേലിയായിൽ നിന്നുള്ള ഫാക്കൽറ്റിയാണ് ക്ലാസ്സുകൾ നയിക്കുന്നത്.
ക്ലാസ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കും ഒക്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റിനെക്കുറിച്ച് അറിയാൻ താൽപര്യമുള്ളവർക്കും വേണ്ടി ഇലിപ് അക്കാദമിയുടെ നേതൃത്വത്തിൽ നവംബർ 4ന് സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്.
ബ്രിട്ടന് പുറത്തു നിന്നും പരിശീലനം നേടിയിട്ടൂള്ള നഴ്സുമാർക്കായി ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങൾ ഭേദഗതി ചെയ്തുള്ള നിയമങ്ങൾ ബ്രിട്ടീഷ് നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് പുറപ്പെടുവിച്ചു. ഈ വർഷം നവംബർ ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. ഇതുപ്രകാരം ഒക്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് പാസാകുന്നവർക്ക് ബ്രിട്ടണിലും നഴ്സിംഗ് രജിസ്ട്രേഷന് അപേക്ഷിക്കാവുന്നതാണ്. ഇംഗ്ലീഷ് ഭാഷയിൽ നഴ്സിംഗ് പരിശീലനം പൂർത്തിയാക്കിയവർക്ക് 'ഒഇടി'എളുപ്പത്തിൽ വിജയിക്കാൻ സാധിക്കും. അടുത്ത വർഷം മുതൽ ഒക്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റിന്റെ പരീക്ഷ രീതികളും മാറുവാൻ സാധ്യതയുണ്ട്. ഐഇഎൽടിഎസ് 6.5 തുല്യമായി ഒക്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് 'സി പ്ലസ്' സ്കോർ അംഗീകരിക്കപ്പെടുന്നതാണ്. കൂടാതെ ഓസ്ട്രേലിയായിൽ രണ്ടു പ്രാവശ്യത്തെ ഒക്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റിന്റെ സ്കോർ ഒരുമിച്ച് ചേർക്കുന്പോൾ വിജയിച്ചാലും ഓസ്ട്രേലിയായിൽ നഴ്സിംഗ് രജിസ്ട്രേഷന് അപേക്ഷിക്കാവുന്നതാണ്. ഒക്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റിന് കൊച്ചിയിലും ലണ്ടനിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. നവംബർ 4നു നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും ക്ലാസ്സിൽ ചേരാൻ താൽര്യമുള്ളവർക്കും കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കുന്നതാണ്. info@elip.in എന്ന ഇമെയിലൂടെ സെമിനാറിനും ക്ലാസിനും രജിസ്റ്റർ ചെയ്യാവുന്നതാണ്.
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ
ഇലിപ് അക്കാഡമിയിൽ ഒക്പേഷണൽ ഇംഗ്ലീഷ് ടെസ്റ്റിന്റെ ഇന്റൻസീവ് കോഴ്സ് നവംബറിൽ
10:48 PM Oct 30, 2017 | Deepika.com