മെൽബണ്‍: ഓസ്ട്രേലിയയിലെ പുരോഗമന മതേതര സംഘടനയായ ഗ്രാൻഡ് ഓസ്ട്രേലിയൻ നാഷണൽ മലയാളി അസോസിയേഷൻ കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റ അംഗീകാരം ലഭിച്ചു.ഈ അംഗീകാരം ലഭിക്കുന്ന ഓസ്ട്രേലിയയിലെ പ്രഥമ സംഘടനയാണ് ഗ്രാൻമ.
നമ്മുടെ നാടിന്റെ സാംസ്കാരിക തനിമയും പൈതൃകവും ഉയർത്തിപിടിച്ചുകൊണ്ട്, മലയാളി സമൂഹത്തിന്റ ആകമാന ഉന്നമനത്തിനു വേണ്ടി സംഘടന നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് ഗ്രാൻമ ഭാരവാഹികൾ പറഞ്ഞു. കേരളാ ഗവണ്മെന്റുമായി ബന്ധപ്പെട്ടു സാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം ഓസ്ട്രേലിയയിലുള്ള പ്രവാസികളുടെ പങ്കാളിത്തത്തോടെ സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന നിരവധി ജനക്ഷേമ പദ്ധതികൾ സംഘടനയുടെ പരിഗണനയിലുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
ഗ്രാൻമയ്ക്ക് നോർക്ക റൂട്ട്സിന്റ അംഗീകാരം
10:46 PM Oct 30, 2017 | Deepika.com