എസൻസ് മെൽബണ്‍ ഡിബേറ്റ് സംഘടിപ്പിക്കുന്നു

03:26 PM Oct 08, 2017 | Deepika.com
മെൽബണ്‍: സ്വവർഗ വിവാഹത്തിന്‍റെ നിയമസാധുതയ്ക്കായി ഓസ്ട്രേലിയയിൽ ഇപ്പോൾ നടക്കുന്ന ഹിതപരിശോധനയുടെ പശ്ചാത്തലത്തിൽ എസൻസ് മെൽബണ്‍ ഈ വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു.

പ്രമുഖ വാഗ്മിയും പ്രഭാഷകനുമായ ഫാ. ജേക്കബ് ജോസഫും സ്വതന്തചിന്തകനായ കേരളവർമ്മയും നേതൃത്വം നൽകുന്ന പാനലുകളാണ് സംവാദം നടത്തുന്നത് . ജോർജ് വർഗീസ്, ജോസ് സെബാസ്റ്റ്യൻ, ഹേമ കൃഷ്ണമൂർത്തി, ലിന്‍റൻ തോമസ് എന്നിവരും ഇവർക്കൊപ്പം സംവാദത്തിൽ ഒത്തുചേരുന്നു.

മലയാളി സമൂഹത്തിൽ ആദ്യമായി മതപരമായ ചടങ്ങുകളോടെ സ്വവർഗ വിവാഹം കഴിച്ച് വാർത്തയിൽ ഇടം പിടിച്ച ഗോവിന്ദ് പിള്ളയും മെൽബണ്‍ മലയാളി സമൂഹത്തിന് സുപരിചിതനായ ഫാ. ജോസ് വള്ളിക്കാട്ടും തങ്ങളുടെ നിലപാടുകൾ വ്യക്തമാകാൻ ഈ പരിപാടിയിൽ എത്തുന്നുണ്ട്.

ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം ആറിനു ക്യാന്പർവെൽ ചാംലി ഹാളിലാണ് (405 Camberwell Rd, Camberwell) സംവാദം നടക്കുക. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾ എസൻസ് മെൽബണിന്‍റെ ഫേസ്ബുക്ക് പേജിൽ ലഭ്യമാണ് https://www.facebook.com/profile.php?id=100015865502978.