മെൽബണ്‍: ഓസ്ട്രേലിയായിലെ ആദ്യത്തെ മലയാളി കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട ടോം ജോസഫിന് മെൽബണിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പൗരസ്വീകരണം നൽകും.
മെൽബണിലെ വിറ്റൽസീ കൗണ്‍സിലിലാണ് കുട്ടനാട് സ്വദേശിയായ ടോം ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് 6ന് അദ്ദേഹം കൗണ്‍സിൽ ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ ഒൗപചാരികമായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. മെൽബണിലെ ഡാൻഡിനോംഗിൽ 8നു ഞായറാഴ്ച വൈകീട്ട് 6ന് കേരള ന്യൂസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. പങ്കെടുക്കുവാൻ താൽപര്യം ഉള്ളവർ വൈകിട്ട് 176 Stud Road, Dandenong epÅ Dock - ഓഡിറ്റേറിയത്തിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.
ടോം ജോസഫിന് ഞായറാഴ്ച മെൽബണിൽ പൗരസ്വീകരണം
11:19 PM Oct 06, 2017 | Deepika.com