ഹാമിൽട്ടണ്: ന്യൂസിലൻഡിൽ സന്ദർശനത്തിനെത്തിയ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഉൗഷ്മള സ്വീകരണം നൽകി. സെപ്റ്റംബർ 21ന് ഒക് ലൻഡ് വിമാനത്താവളത്തിൽ എത്തിയ കർദിനാളിനെ നിരവധി സഭാവിശ്വാസികൾ ചേർന്ന് സ്വീകരിച്ചു.
22ന് രാവിലെ 10ന് സണ്‍ഡേ സ്കൂൾ അധ്യാപകരേയും പാരീഷ് കൗണ്‍സിൽ അംഗങ്ങളേയും അഭിസംബോദന ചെയ്ത മാർ ആലഞ്ചേരി, കുട്ടികളുടെ വിശ്വാസ പരിശീലനത്തിന്റെ ആവശ്യകതയും സഭാവിശ്വാസകളുടെ കടമകളെക്കുറിച്ചും ഉദ്ബോദിപ്പിച്ചു.
വൈകുന്നേരം നാലിന് മെൽവിൻ സെന്റ് പയസ് ചർച്ചിൽ എത്തിയ മാർ ആലഞ്ചേരിയെ ഫാ. ജോബിന്റെ നേതൃത്വത്തിൽ സഭാവിശ്വാസികൾ സ്വീകരിച്ചു. തുടർന്നു നടന്ന ദിവ്യബലിയിലും കുട്ടികളുടെ ആദ്യകുർബാന സ്വീകരണത്തിലും മുഖ്യകാർമികത്വം വഹിച്ചു. തുടർന്നു മീറ്റിംഗ് കമ്യൂണിറ്റി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത മാർ ആലഞ്ചേരി, മെൽവിൻ ഇന്റർ മിഡിയേറ്റ് സ്കൂളിൽ നടന്ന സ്നേഹവിരുന്നിലും പങ്കെടുത്തു. ചടങ്ങിൽ മാർ ബോസ്കോ പുത്തൂർ സംബന്ധിച്ചു.
റിപ്പോർട്ട്: മനോജ് തോമസ്
കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഉൗഷ്മള സ്വീകരണം
11:08 PM Sep 26, 2017 | Deepika.com