+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാഴ്ചക്കാര്‍ക്ക് കൗതുകമായി നിരത്തിലെ കുഞ്ഞന്‍ "വെലോമൊബൈല്‍’; വീഡിയോ

ആധുനിക കാലത്ത് നിരവധി തരം വാഹനങ്ങള്‍ നമുക്ക് നിരത്തുകളില്‍ കാണാനാകും. അവയില്‍ പലതും വാഹനപ്രേമികളുടെ മനം കവരാറുണ്ട്. എന്നാല്‍ ചില വാഹനങ്ങള്‍ ആളുകള്‍ക്ക് കൗതുകമാണ് സമ്മാനിക്കുക.അത്തരത്തിലൊരു വാഹനത്ത
കാഴ്ചക്കാര്‍ക്ക് കൗതുകമായി നിരത്തിലെ കുഞ്ഞന്‍
ആധുനിക കാലത്ത് നിരവധി തരം വാഹനങ്ങള്‍ നമുക്ക് നിരത്തുകളില്‍ കാണാനാകും. അവയില്‍ പലതും വാഹനപ്രേമികളുടെ മനം കവരാറുണ്ട്. എന്നാല്‍ ചില വാഹനങ്ങള്‍ ആളുകള്‍ക്ക് കൗതുകമാണ് സമ്മാനിക്കുക.

അത്തരത്തിലൊരു വാഹനത്തിന്‍റെ കാര്യമാണ് രേവന്ത് എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ചിരിക്കുന്നത്. ബംഗളൂരുവില്‍ നിന്നുള്ള ഒരു കാഴ്ചയാണ് വീഡിയോയിലുള്ളത്. ദൃശ്യങ്ങളില്‍ ഒരു കുഞ്ഞന്‍ കാര്‍ റോഡിലൂടെ പാഞ്ഞ് പോകുകയാണ്.

വെലോമൊബൈല്‍ എന്നാണ് വാഹനത്തിന്‍റെ പേര്. ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ കഴിയുന്ന ഈ വാഹനത്തിന് മൂന്ന് ചക്രങ്ങളാണുള്ളത്. സൈക്കിളിന്‍റെ അതേ സാങ്കേതിക വിദ്യയാണ് ഈ കാറിനും ഉള്ളത്.

വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേര്‍ കമന്‍റുകളുമായി എത്തി. ഈ വാഹനം ഒന്നോടിക്കാനുള്ള മോഹമാണ് മിക്കവരും പങ്കുവച്ചത്.