മെൽബണ്‍: വിക്ടേറിയാ സംസ്ഥാനത്ത് എട്ടാം ക്ലാസിനെ അടിസ്ഥാനമാക്കി നടത്തിയ സ്പെല്ലിംഗ് ബീ മൽസരത്തിൽ മലയാളി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹാംറ്റണ്‍ പാർക്ക് കിൽബെറി വാലി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ജോയൽ ജോയി കിടകൻ ആണ് വിജയിച്ചത്. അവസാന മൽസരത്തിൽ ഒൻപത് പേരിൽ നിന്നാണ് ജോയൽ തെരഞ്ഞെടുക്കപ്പെടുന്നത്. മറ്റ് ഇന്ത്യാക്കാരാരും മൽസരരംഗത്ത് ഇല്ലായിരുന്നു. തൃശൂർ പാവറട്ടി സ്വദേശിയായ ജോസഫ് ജോയി കിടങ്ങന്റെയും ബിന്ദുവിന്റെയും മകനാണ് ജോയൽ. കഴിഞ്ഞ വർഷം നടന്ന സ്പെല്ലിംഗ് ബീ മൽസരത്തിൽ മുന്പിലെത്തിയിരുന്നു.
റിപ്പോർട്ട്: ജോസ് എം. ജോർജ്.
സ്പെല്ലിംഗ് ബീ മൽസരത്തിൽ മലയാളി ജോയൽ ജോയി ഒന്നാംസ്ഥാനത്ത്
09:18 PM Sep 21, 2017 | Deepika.com