മെൽബണ്‍: ബൻഡിഗോ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓൾ ഓസ്ട്രേലിയ വടംവലി മത്സരത്തിൽ ബ്രിസ്ബൻ സെവൻസ് ജേതാക്കൾ. അത്യന്തം വാശിയേറിയ കടുത്ത മത്സരത്തിൽ മെൽബണ്‍ വിസ്റ്റാറിനെ അട്ടിമറിച്ചാണ് ബ്രിസ്ബണ്‍ ബൻഡിഗോയിൽ കിരീടം ചൂടിയത്.
ഈ സീസണിലെ തുടർച്ചയായ മൂന്നാം ചാന്പ്യൻപട്ടമാണ് ബ്രിസ്ബണിന്റേത്. അതേസമയം വടംവലിയിൽ വർഷങ്ങളായി പരാജയമറിയാതെ ജൈത്രയാത്ര നടത്തി മെൽബണ്‍ വിസ്റ്റാറിന്റെ പരാജയം അപ്രതീക്ഷിതവും.
ടോമി മാത്യു മേലുകുന്നേൽ ക്യാപ്റ്റനായ ബ്രിസ്ബൻ സെവൻസിൽ അരുണ്‍ കല്ലുപറന്പിൽ, ആദർശ് മിലൻ പള്ളിക്കുന്നേൽ, സിബി ജോർജ് പാലത്തുംപാട്ട്, സിബിൻ ജോസ് ഒറ്റത്തെങ്ങുങ്കൽ, ഡെന്നീസ്, ജോർജ് മൈപ്പാൻ, സൽജൻ ജോണ്‍ കുന്നംകോട്ട്, കിരണ്‍ പോൾ കൈപ്പറന്പത്ത്, ശ്രീജിത്ത് പത്മനാഭൻ കൈപ്പുഴ പുത്തൻവീട്, ജോസ് മാത്യു പുതുകുന്നത്ത് എന്നിവർ അംഗങ്ങളായിരുന്നു. റോയി തോമസ് ഓടലാനി കോച്ചും പോൾ അലക്സ് തയ്യിൽ മാനോജരുമായിരുന്നു. വിജയികൾക്ക് 1001 ഡോളറും ട്രോഫിയും മുട്ടനാട്ടും ലഭിച്ചു. റണ്ണേഴ്സ് അപ്പിന് 751 ഡോളറും ട്രോഫിയും പൂവൻകോഴിയും സമ്മാനിച്ചു.
റിപ്പോർട്ട്:തോമസ് ടി. ഓണാട്ട്
വടംവലി: മെൽബണിനെ അട്ടിമറിച്ചു ബ്രിസ്ബണിന് മൂന്നാം വിജയം
09:18 PM Sep 21, 2017 | Deepika.com