സിഡ്നി: സിഡ്നി മലയാളി അസോസിയേഷൻ വിമൻസ് ഫോറം സ്ത്രീകൾക്കായി സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ 'വനിതാവേദിക' ഒക്ടോബർ 7 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2.30 മുതൽ 5.30 വരെ ടൂണ്ഗാബി പബ്ലിക് സ്കൂൾ ഹാളിൽ വച്ചു നടക്കും. ആരോഗ്യം, നിയമം, യാത്ര എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകൾക്ക് നേതൃത്വം നൽകുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യും. തുടർന്ന് പുതിയ പാചകരീതികൾ പരിചയപ്പെടുത്തുന്ന പാചകക്ലാസും നടക്കും. പ്രവേശനഫീസ് 10 ഡോളർ (ലഘുഭക്ഷണം ഉൾപ്പെടെ). പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവരും സ്റ്റാളുകൾ ക്രമീകരിക്കുവാൻ ആഗ്രഹിക്കുന്നവരും ജയശ്രീ മേനോൻ 0423508212 ആശ ബിജു 0416548846 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: ജെയിംസ് ചാക്കോ
സിഡ്നി മലയാളി അസോസിയേഷൻ വിമൻസ് ഫോറത്തിന്റെ 'വനിതാവേദിക'ഒക്ടോബർ 7ന്
09:47 PM Sep 20, 2017 | Deepika.com