സിഡ്നി: സിഡ്നിയിലെ സംഗീത പ്രേമികൾക്ക് സംഗീതത്തിന്റെ വ്യത്യസ്!ത അനുഭവം സമ്മാനിക്കുവാൻ മാപ്പിളഗാന രംഗത്തെ പ്രശസ്തനും, പിന്നണി ഗായകനുമായ കണ്ണൂർ ഷെരീഫ് സിഡ്നിയിലെത്തുന്നു.
കെഎംസിസി ഓസ്ട്രേലിയ അണിയിച്ചൊരുക്കുന്ന 'ഇശൽ രാവ് ' എന്ന പരിപാടിയിൽ അദ്ദേഹത്തോടൊപ്പം നബീൽ പനോളി, ഫസീല ബാനു എന്നിവരും പങ്കെടുക്കും. സെപ്റ്റംബർ 23 ശനിയാഴ്ച ബ്ലാക്കടൗണ് കിൽഡെയർ റോഡിലുള്ള ഹാളിൽവച്ചു നടക്കുന്ന പരിപാടിയിൽ ലഭിക്കുന്ന വരുമാനം പൂർണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. സിഡ്നിയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. ടിക്കറ്റ് നിരക്കുകൾ (ഡിന്നർ ഉൾപ്പെടെ) ഫാമിലി 60 ഡോളർ ,മുതിർന്നവർ സിംഗിൾ 20 ഡോളർ ,കുട്ടികൾ (5 11 വയസ്) 15 ഡോളർ.
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കും നിയാസ് കണ്ണോത്ത് 0404161940, ഫൈസൽ മാലിക്കുളം 0451123526 എന്നിവരുമായി ബന്ധപ്പെടുക.
റിപ്പോർട്ട്: ജെയിംസ് ചാക്കോ
'ഇശൽ രാവ്’'മായി കണ്ണൂർ ഷെറീഫ് സിഡ്നിയിൽ
09:35 PM Sep 18, 2017 | Deepika.com