റോജി എം. ജോണ്‍ ക്രിസ് ക്രൂഥറുമായി ചർച്ച നടത്തി

08:14 PM Sep 02, 2017 | Deepika.com
മെൽബണ്‍: ഓസ്ട്രേലിയയിൽ സന്ദർശനം നടത്തുന്ന റോജി എം. ജോണ്‍ ക്രിസ് ക്യൂഥർ എംപിയുമായി ചർച്ച നടത്തി. ഇരുരാജ്യങ്ങളിലെയും തെരഞ്ഞെടുപ്പ് നടപടികളും അതിന്‍റെ വ്യത്യാസങ്ങളും ഇരു നേതാക്കളും പരസ്പരം ചേദിച്ചറിഞ്ഞു. ജനാധിപത്യ സംവിധാനത്തിലെ കാതലായ മാറ്റങ്ങൾ ചർച്ചയിൽ പങ്കുവച്ചു. റോജി എം. ജോണിന് ഓസ്ട്രേലിയൻ തനത് ശൈലിയിലുള്ള മൊമെന്േ‍റാ ക്രിസ് ക്രൂഥർ സമ്മാനിച്ചു.

കേരളത്തെ കൂടുതൽ അറിയുവാനും കേരളത്തിലെ നിയമസഭയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കുവാനും ക്രിസ് ക്രൂഥറിന് പ്രത്യേകം ക്ഷണിച്ചു. ലിബറൽ പാർട്ടി നേതാവ് പ്രസാദ് ഫിലിപ്പാണ് ഇരുവരുടേയും കൂടിചേരലിന് അവസരമൊരുക്കിയത്. ഒഐസിസി ഗ്ലോബൽ കമ്മിറ്റിയംഗം ബിജു സ്കറിയ, അരുണ്‍ പാലയ്ക്കലോടി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.