"പൊ​ന്നോ​ണ പു​ല​രി 2017’ സെ​പ്റ്റം​ബ​ർ ര​ണ്ടി​ന്

08:51 PM Aug 31, 2017 | Deepika.com
മെ​ൽ​ബ​ണ്‍: നോ​ർ​ത്ത്സൈ​ഡ് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ക്ല​ബി​ന്‍റെ പ​ത്താ​മ​ത് ഓ​ണാ​ഘോ​ഷം "പൊ​ന്നോ​ണ പു​ല​രി 2017’ സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് (ശ​നി) ന​ട​ക്കും. ഡോ​ണി​ബ്രൂ​ക്ക് റോ​ഡി​ലു​ള്ള വു​ഡ്സ്റ്റോ​ക്ക് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ.

ഓ​സ്ട്രേ​ലി​യ​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ല​യാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ക്ര​ഗീ​ബേ​ണ്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ത്ത്സൈ​ഡ് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ക്ല​ബി​ന്‍റെ (എ​ൻ​എം​സി​സി) ഓ​ണാ​ഘോ​ഷ​ത്തി​ന് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ന്നുì​വ​രു​ന്ന​ത്.

രാ​വി​ലെ 9.30ന് ​ക്ല​ബി​ലെ കു​ടുംബാംഗ​ങ്ങ​ൾ ഒ​ന്നു​ചേ​ർ​ന്ന് ഓ​ണ​പൂ​ക്ക​ളം ഒ​രു​ക്കി​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ക്ല​ബി​ലെ അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് നി​ല​വി​ള​ക്ക് തെ​ളി​ച്ച് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക്രി​സ്റ്റീ​ന ഷാ​ജി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മി​നി മെ​ൽ​വി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഘോ​ഷ​യാ​ത്ര​യോ​ടെ മാ​വേ​ലി​ക്ക് വ​ര​വേ​ല്പ്, തി​രു​വാ​തി​ര, പു​ലി​ക​ളി, ഓ​ണ​പാ​ട്ടു​ക​ൾ, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, ഓ​ണ​സ​ദ്യ തു​ട​ങ്ങി​യ​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു കൂ​ട്ടും. തു​ട​ർ​ന്ന് വി​വി​ധ മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റും. വൈ​കു​ന്നേ​രം നാ​ലോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.

ബാ​രി പ്ളാ​ന്‍റ് ക്രെ​ഗീ​ബേ​ണ്‍, മ​ല​ബാ​ർ ഫു​ഡ്സ്, ട​ച്ച് ഓ​ഫ് ഏ​ഷ്യ, മാ​ക്സ് ടി​വി, ഒ​മേ​ഗ ബ്ളൈ​ൻ​ഡ്സ്, ജ​ഐം​സി കം​പ്യൂ​ട്ടേ​ഴ്സ്, ട​ന​ട്ട​ർ കോ​ന്പ്, സെ​ഹി​യോ​ൻ ക​ഫെ, ഡി​ജി​യോ​ട്രി​ക​സ് ഡി​ജി​റ്റ​ൽ മീ​ഡി​യ എ​ന്നി​വ​രാ​ണ് പ​രി​പാ​ടി​യു​ടെ സ്പോ​ണ്‍​സ​ർ​മാ​ർ.

വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് 0431 511 858, സ​ജി ജോ​സ​ഫ് 0403 677 835, ജെ​യ്സ്റ്റൊ ജോ​സ​ഫ് 0421 290 206.

വി​ലാ​സം: Woodstock Communtiy Hall, 1391 Donnybrook Road, Woodstock

റി​പ്പോ​ർ​ട്ട്: പോ​ൾ സെ​ബാ​സ്റ്റ്യ​ൻ