ബ്രിസ്ബേൻ: സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സ്വരരാഗം മ്യൂസിക്കൽ ഷോയുടെ ആദ്യ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം വികാരി ഫാ. അജീഷ് വി. അലക്സ്, ഡോ. വി.പി. ഉണ്ണികൃഷ്ണന് (ഓർഡർ ഓഫ് ഓസ്ട്രേലിയ) നൽകി നിർവഹിച്ചു. ഇടവകയുടെയും അഹിംന്േറയും (ഓസ്ട്രേലിയൻ ഹബ് ഓഫ് ഇന്ത്യൻ മ്യൂസിക്) സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഗാനമേള ഒക്ടോബർ ഏഴിന് കൂർപ്പറു സെക്കൻഡറി കോളജിലേണ് അരങ്ങേറുക. മലയാളത്തിന്റെ പുത്തൻ നിരയിലെ യുവഗായകൻ നജിം അർഷാദ് വിശിഷ്ടാതിഥിയായാരിക്കും.
അറുന്നൂറോളം ശ്രോതാക്കൾ പങ്കെടുക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി കണ്‍വീനർമാരായ അലക്സ് തോമസ് കണിയാന്ത്രയും സോളമൻ സ്കറിയ കൈതകുടിയും അറിയിച്ചു.
റിപ്പോർട്ട്: ടോം ജോസഫ്
ബ്രിസ്ബേനിൽ മ്യൂസിക്കൽ ഷോയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു
08:44 PM Aug 31, 2017 | Deepika.com