മെൽബണ്‍: കലാ-സാസ്കാരിക രംഗത്ത് പുത്തൻ ചുവടുവയ്പുകളുമായി മെൽബണിൽ മലയാളി സംഘടനയായ എന്റെ കേരളം ഓസ്ട്രേലിയായുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ മൂന്നിന് (ഞായർ) ആഘോഷിക്കുന്നു.
"നമ്മുടെ ഓണം' എന്ന പേരിൽ ബ്രോഡ്മെഡോസ് പെനോല കോളജ് കാന്പസിൽ രാവിലെ 9.30 മുതലാണ് ആഘോഷ പരിപാടികൾ. ഓണാഘോഷത്തിന്റെ ഉദ്ഘാടനം ഹനം കൗണ്‍സിൽ മേയർ ഡ്രൂ ജെസോപ്പ് നിർവഹിക്കും. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി രസകരമായ വിവിധ മത്സരങ്ങളും നാടൻ കലാരൂപങ്ങളും ചെണ്ടമേളവും പുലികളിയും തിരുവാതിരയും ഓണപ്പാട്ടുകളും ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറും. വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ മാറ്റു കൂട്ടും.
ഈ ഓണം എന്റെ കേരളത്തോടൊപ്പം ആഘോഷിക്കാൻ മെൽബണിലെ എല്ലാ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യുന്നതിന് പെനോല കോളജ് കാന്പസിൽ സൗകര്യമുണ്ടായിരിക്കും.
വിവരങ്ങൾക്ക്: ജോസ് 0423 860 204, അഷ്റഫ് 0469 824 716, ആൽഫ്രഡ് 0432 176 871, ജെസു 0425 185 050.
വിലാസം: പെനോള കോളജ് കാന്പസ്, 29 ഗിബ്സണ് സ്ട്രീറ്റ്, ബ്രോഡ്മെഡോസ്
റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ
എന്റെ കേരളം ഓണാഘോഷം സെപ്റ്റംബർ മൂന്നിന്
06:49 PM Aug 28, 2017 | Deepika.com