പെർത്ത്: ഓസ്ട്രേലിയയിലെ പെർത്തിൽ കോട്ടയം സ്വദേശിനി മരിച്ചു. റിവേർട്ടണിൽ താമസിക്കുന്ന ഉഴവൂർ തൊണ്ണംകുഴിയിൽ സ്റ്റിൻലി സ്റ്റീഫന്റെ ഭാര്യ ലിജാ ജോസ് (31) ആണ് ഞായറാഴ്ച പുലർച്ചെ ഫിയോന സ്റ്റാൻലി ആശുപത്രിയിൽ മരിച്ചത്. അർബുദ രോഗത്തെതുടർന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. പരേത ഇടുക്കി തോട്ടറ സ്വദേശിയാണ്. ജെനിഫർ ഏക മകളാണ്. സംസ്കാരം നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി ഉഴവൂർ പള്ളിയിൽ സംസ്കരിക്കും.
പെർത്തിലെ ക്നാനായ അസോസിയേഷൻ ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ സജീവംഗമായിരുന്ന സ്റ്റിൻലി സ്റ്റീഫൻ ഓപ്പൽ ഐജ് കെയർ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ലിജോയുടെ നിര്യാണത്തിൽ ക്നാനായ അസോസിയേഷൻ അനുശോചിച്ചു.
റിപ്പോർട്ട്: ജോസ് എം. ജോർജ്
പെർത്തിൽ കോട്ടയം സ്വദേശിനി മരിച്ചു
06:37 PM Aug 28, 2017 | Deepika.com