കെഎച്ച്എസ്എം ഓണാഘോഷം സെപ്റ്റംബർ മൂന്നിന്

12:50 PM Aug 20, 2017 | Deepika.com
മെൽബണ്‍: കേരള ഹിന്ദു സൊസൈറ്റി മെൽബണ്‍ (കെഎച്ച്എസ്എം ) ഈ വർഷത്തെ ഓണാഘോഷം കോസ്പോണ്‍സർ ആയ ഗ്രെയ്റ്റർ ഡാൻഡിനോങ് സിറ്റി കൗണ്‍സിലും ചേർന്നു 2017 സെപ്റ്റംബർ മൂന്നിനു ഞായറാഴ്ച രാവിലെ പത്തു മുതൽ വൈകുന്നേരം നാലുവരെ സ്പ്രിങ്വേൽ ടൗണ്‍ ഹാളിൽ വച്ചു സമുചിതമായി ആഘോഷിക്കുന്നു.

പരിപാടിയുടെ മുഖ്യ ആകർഷണമായി മെൽബണിൽ തന്നെ ആദ്യമായി അവതരിപ്പിക്കുന്നതും അൻപതോളം കലാപ്രതിഭകൾ ഒന്നിച്ചു അണിനിരക്കുന്ന ശിവം എന്ന നിയോ-ഫ്യൂഷൻ പ്ലേ ആണെന്ന് സംഘാടകർ അറിയിച്ചു. പഴയ കാലങ്ങളുടെ ഓർമ്മകുറിപ്പായി നൃത്ത ശൈലീസമാനമായ ചുവടുവയ്പുള്ള തിരുവാതിര, ചെണ്ടമേളം, പൂക്കളം നാടൻ കലാരൂപങ്ങളും നൃത്തങ്ങളും കൂടാതെ മറ്റു വിവിധയിനം കലാപരിപാടികളും ഓണാഘോഷത്തിന് കൊഴുപ്പേകും.

ആയിരത്തോളം ജനങ്ങൾ പങ്കെടുക്കുന്ന ആഘോഷത്തിൻ, ഓണ സദ്യക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. മെൽബണ്‍ മെഗാ ഓണത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും അതോടൊപ്പം കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: നന്പർ: 0403595702 / 0469214997.

റിപ്പോർട്ട് : വിജയകുമാരൻ