ബ്രിസ്ബേൻ: പ്രശസ്ത സംഗീത ബാൻഡായ റെക്സ് ബാൻഡ് നവംബർ 19ന് ബ്രിസ്ബേൻ എഡ്മണ്ട് റൈസ് പെർഫോമിംഗ് സെന്ററിൽ നടത്തുന്ന സംഗീത പരിപാടിയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു.
നോർത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഫാ. ഏബ്രഹാം കഴുന്നടിയിലും ഹോളണ്ട് പാർക്ക് സെന്റ് ജോക്കിംസ് ദേവാലയത്തിൽ ഫാ. വർഗീസ് വാവോലിയും ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം നിർവഹിച്ചു.
ബ്രിസ്ബേൻ സെന്റ് തോമസ് സീറോ മലബാർ ഇടവകയും സെന്റ് അൽഫോൻസ ഇടവകയും സംയുക്തമായി സംഘടിപ്പിക്കുന്ന സംഗീത പരിപാടി ആർച്ച്ബിഷപ് മർക്ക് കോൾറിഡ്ജ് ഉദ്ഘാടനം ചെയ്യും.
വിവരങ്ങൾക്ക്: ഫാ. വർഗീസ് വാവോലി 0131748521, ഫാ. ഏബ്രഹാം കഴുന്നടിയിൽ 0401180633.
റിപ്പോർട്ട്: ജോളി കരുമത്തി
ബ്രിസ്ബേനിൽ റെക്സ് ബാൻഡ് മെഗാ മ്യൂസിക് ഷോ നവംബർ 19ന്; ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു
05:05 PM Aug 18, 2017 | Deepika.com