മെൽബണ്‍: മാർ കുര്യാക്കോസ് കുന്നശേരി അനുസ്മരണം ഓഗസ്റ്റ് 19ന് (ശനി) മെൽബണിൽ നടക്കും. വൈകുന്നേരം മെൽബണിലെ വാൻട്രീനാ സെന്റ് ലൂക്ക്സ് പള്ളിയിലാണ് ചടങ്ങുകൾ.
ഫാ. ജെയിംസ് അരിച്ചറയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഒപ്പീസും നടക്കും. തുടർന്ന് കുന്നശേരി പിതാവിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെ കോർത്തിണക്കി അവതരിപ്പിക്കുന്ന സ്പെഷൽ ഡോക്ക്മെന്ററിയും അനുസ്മരണ സമ്മേളനവും നടക്കും. സ്നേഹ വിരുന്നോടെ ചടങ്ങുകൾ സമാപിക്കും.
മാർ കുര്യാക്കോസ് കുന്നശേരിയുടെ മെൽബണിലെ കുടുംബാംഗങ്ങളാണ് അനുസ്മരണ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.
റിപ്പോർട്ട്: റെജി പാറയ്ക്കൻ
മാർ കുര്യാക്കോസ് കുന്നശേരി അനുസ്മരണം 19 ന്
05:04 PM Aug 18, 2017 | Deepika.com