മെൽബണ്‍: ഗ്രേറ്റർ ഈസ്റ്റേണ്‍ മലയാളീസ് ഒരുക്കുന്ന ഓണാഘേഷം സെപ്റ്റംബർ രണ്ടിന് ആഘോഷിക്കും. മൗണ്ട് ഡാൻഡിനോംഗ് റോഡിലുള്ള കിൽസ്മിത്ത് ഹാളിലാണ് ആഘോഷ പരിപാടികൾ.
രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന ഓൾ ഓസ്ട്രേലിയ വടംവലി മൽസരത്തോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ തുടർന്ന് വിവിധ കലാപരിപാടികളോടെ ആഘോഷ പരിപാടികൾ തുടങ്ങും. പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നതായി ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: ജോസ് എം. ജോർജ്
ജെം ഓണാഘോഷം സെപ്റ്റംബർ രണ്ടിന്
08:30 PM Aug 15, 2017 | Deepika.com