ബ്രിസ്ബേൻ: പ്രശസ്ത സംഗീത ബാൻഡായ റെക്സ് ബാൻഡ് നവംബർ 19ന് എഡ്മണ്ഡ് റൈസ് പെർഫോമിംഗ് സെന്ററിൽ സംഘടിപ്പിക്കുന്ന സംഗീത പരിപാടിയുടെ ടിക്കറ്റ് വില്പന ഉദ്ഘാടനം ഓഗസ്റ്റ് 15ന് നടക്കും.
നോർത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തിൽ നടക്കുന്ന ചടങ്ങിൽ ഫാ. ഏബ്രഹാം കുന്നടിയിലും ബ്രിസ്ബേൻ സൗത്ത് സെന്റ് തോമസ് ഇടവകയിൽ നടക്കുന്ന ചടങ്ങിൽ ഫാ. വർഗീസ് വാവോലിയും നിർവഹിക്കും.
ബ്രിസ്ബേൻ നോർത്ത് സെന്റ് അൽഫോൻസ സീറോ മലബാർ ഇടവകയും സെന്റ് തോമസ് സൗത്ത് ബ്രിസ്ബേൻ ഇടവകയും സംയുക്തമായി സംഘടിപ്പിക്കുന്ന സംഗീത പരിപാടി ബ്രിസ്ബേൻ രൂപത ആർച്ച്ബിഷപ് മാർക്ക് കോൾറിഡ്ജ് ഉദ്ഘാടനം ചെയ്യും.
റിപ്പോർട്ട്: ജോളി കരുമത്തി
ബ്രിസ്ബേൻ റെക്സ് ബാൻഡ് മെഗാ ഷോ: ടിക്കറ്റ് വില്പന ഉദ്ഘാടനം 15ന്
08:43 PM Aug 14, 2017 | Deepika.com