മെൽബണ്‍: സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ഓർമപ്പെരുന്നാൾ ഓഗസ്റ്റ് 19, 20 തീയതികളിൽ ആഘോഷിക്കുന്നു.
13ന് കൊടിയേറ്റോടെ പെരുന്നാളിന് തുടക്കം കുറിച്ചു. 14ന് (തിങ്കൾ) വൈകുന്നേരം 6.30 ന് വാങ്ങിപ്പ് പെരുന്നാൾ കത്തീഡ്രലിൽ വിശുദ്ധ കുർബാനയോടും നേർച്ച വിളന്പോടും കൂടി ആചരിക്കും.
19ന് (ശനി) വൈകുന്നേരം 6.30ന് സന്ധ്യാനമസ്കാരവും വചന ശ്രുശ്രൂഷയും പ്രദക്ഷിണവും ആശീർവാദവും നടക്കും. ഇടവക പെരുന്നാൾ ദിനമായ 20ന് (ഞായർ) രാവിലെ 7.30ന് പ്രഭാതനമസ്കാരവും തുടർന്നു വിശുദ്ധ കുർബാനയും പ്രദക്ഷിണവും നേർച്ചവിളന്പും പെരുന്നാൾ സദ്യയും നടക്കും. ഇടവകയുടെ പുതിയ ത്രൈമാസിക "സൂബോറോ’ പ്രകാശനവും തുടർന്നു ആദ്യഫല ലേലവും പെരുന്നാൾ സമാപനമായി കൊടിയിറക്കും നടക്കും.
വികാരി ഫാ. പ്രദീപ് പൊന്നച്ചൻ, സഹവികാരി ഫാ. സജു ഉണ്ണൂണ്ണി, കൈക്കാരൻ എം.സി. ജേക്കബ്, സെക്രട്ടറി ജിബിൻ മാത്യു എന്നിവർ പെരുന്നാളിന് നേതൃത്വം നൽകും.
റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ
മെൽബണിൽ കന്യാമറിയത്തിന്റെ വാങ്ങിപ്പ് പെരുന്നാളും ആദ്യഫല സമർപ്പണവും
06:48 PM Aug 14, 2017 | Deepika.com